വിദ്യാലയ മുറ്റത്ത് ചെണ്ടുമല്ലി തോട്ടമൊരുക്കി വിദ്യാർഥികൾ
text_fieldsആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ മുറ്റത്തെ ചെണ്ടുമല്ലി തോട്ടം
തിരുവമ്പാടി: വിദ്യാലയ മുറ്റം നിറഞ്ഞിരിക്കുന്ന ചെണ്ടുമല്ലി പൂക്കൾ സന്ദർശകർക്ക് പുത്തൻ ദൃശ്യാനുഭവമായി മാറുന്നു. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ മുറ്റത്തെ ചെണ്ടുമല്ലി തോട്ടമാണ് ആളുകളെ ആകർഷിക്കുന്നത്. ഏഴ് സെന്റ് സ്ഥലത്താണ് വിദ്യാലയ മുറ്റം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലി പൂക്കളാൽ വർണാഭമായിരിക്കുന്നത്.
മൂന്നുമാസം മുമ്പാണ് തിരുവമ്പാടി കൃഷിഭവനിൽ നിന്ന് വാങ്ങിയ 1000 ചെണ്ടുമല്ലി തൈകൾ നട്ടത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ചെണ്ടുമല്ലി കൃഷിയിൽ മാർഗനിർദേശം നൽകിയത് പ്രദേശത്തെ കർഷകനായ ചേന്ദംപ്പള്ളി തങ്കപ്പനാണ്. തിരുവമ്പാടി റോട്ടറി ക്ലബാണ് കൃഷിക്ക് ധനസഹായം നൽകിയത്. സ്കൂൾ പ്രധാനാധ്യാപകൻ റോയി മുരിക്കോലിന്റെ പ്രചോദനത്തിലാണ് വിദ്യാർഥികളും അധ്യാപകരും ചെണ്ടുമല്ലി തോട്ടമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

