Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക​ട​ലി​ൽ...

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

text_fields
bookmark_border
Drowned to death
cancel
camera_alt

representational image

കോ​​ഴി​​ക്കോ​​ട്​: മൂ​​ന്ന്​ കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം ക​​ട​​ലി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി​​യെ കാ​​ണാ​​താ​​യി. ക​​പ്പ​​ക്ക​​ൽ കോ​​യാ​​വ​​ള​​പ്പ്​ കീ​​രി​​ക്ക​​ണ്ടി മു​​ജീ​​ബ്​ റ​​ഹ്​​​മാെൻറ മ​​ക​​ൻ മു​​ഹ​​മ്മ​​ദ്​ ഷ​​ഹീ​​ലി​​നെ​​യാ​​ണ്​​​ (12) ക​​ട​​ലി​​ൽ കാ​​ണാ​​താ​​യ​​ത്.. വെ​​ള്ളി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട്​ നാ​​ല​​ര​​യോ​​ടെ​​യാ​​ണ്​ സം​​ഭ​​വം.

ഷ​​ഹീ​​ലും കൂ​​ട്ടു​​കാ​​രാ​​യ ജാ​​സിം, റ​​സ​​ൽ, ഫ​​സ​​ൽ എ​​ന്നി​​വ​​രും ചേ​​ർ​​ന്ന്​ ക​​ട​​ലി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട്​ എ​​ല്ലാ​​വ​​രും ക​​ര​​യി​​ലേ​​ക്ക്​ തി​​രി​​ച്ചു​​ക​​യ​​റി​​യെ​​ങ്കി​​ലും ക​​ട​​ലി​​ൽ ഒ​​ഴു​​കി​​ന​​ട​​ന്ന തെ​​ങ്ങു​​ത​​ടി​​യു​​ടെ ക​​ഷ​​​ണം പി​​ടി​​ക്കാ​​നാ​​യി ഷ​​ഹീ​​ൽ വീ​​ണ്ടും ഇ​​റ​​ങ്ങു​​ക​​യും ഒ​​ഴു​​ക്കി​​ൽ​​പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഒ​​പ്പ​​മു​​ള്ള​​വ​​ർ വി​​ര​​മ​​റി​​യി​​ച്ച​​തോ​െ​​ട സ​​മീ​​പ​​വാ​​സി​​ക​​ൾ ഒാ​​ടി​​യെ​​ത്തു​​ക​​യും തി​​ര​​ച്ചി​​ൽ ന​​ട​​ത്തു​​ക​​യും തു​​ട​​ർ​​ന്ന്​ ഫ​​യ​​ർ​​ഫോ​​ഴ്​​​സി​​ല​​ട​​ക്കം വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

മീ​​ഞ്ച​​ന്ത​​യി​​ൽ നി​​ന്നെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്​​​സും കോ​​സ്​​​റ്റ്​​​ഗാ​​ർ​​ഡും പ​​ന്നി​​യ​​ങ്ക​​ര പൊ​​ലീ​​സും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും ചേ​​ർ​​ന്നാ​​ണ്​ തി​​ര​​ച്ചി​​ൽ ന​​ട​​ത്തു​​ന്ന​​ത്. ട​​വ​​ർ ലൈ​​റ്റു​​ക​​ൾ സ്​​​ഥാ​​പി​​ച്ച്​ രാ​​ത്രി വൈ​​കി​​യും തി​​ര​​ച്ചി​​ൽ തു​​ട​​ർ​​ന്നു. പ​​യ്യാ​​ന​​ക്ക​​ൽ സ്​​​കൂ​​ൾ എ​​ട്ടാം​​ത​​രം വി​​ദ്യാ​​ർ​​ഥി​​യാ​​ണ്​ ഷ​​ഹീ​​​ൽ. ഡെ​​പ്യൂ​​ട്ടി മേ​​യ​​ർ സി.​​പി. മു​​സാ​​ഫി​​ർ അ​​ഹ​​മ്മ​​ദ്​ സ്​​​ഥ​​ല​​ത്തെ​​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seadrowned
News Summary - Student goes missing in sea
Next Story