സൈക്കിളിൽനിന്നു വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
text_fieldsവൃന്ദ വിനോദ്
കോഴിക്കോട്: സൈക്കിളിൽനിന്നു വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. ചേവരമ്പലം കെ.എസ്.എച്ച്.ബി ഫ്ലാറ്റിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ വിനോദിന്റെയും സരിതയും മകൾ സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി വൃന്ദ വിനോദ് (13) ആണ് മരിച്ചത്. ആഗസ്റ്റ് നാലിനാണ് അപകടം നടന്നത്. തലേന്ന് വാങ്ങിയ പുതിയ ഗിയർ സൈക്കിൾ രാവിലെ ഓടിച്ചുകൊണ്ടിരിക്കെ കുട്ടി സൈക്കിളിൽനിന്ന് വീഴുകയായിരുന്നു.
സൈക്കിളിെൻറ ഹാൻഡിൽ കുട്ടിയുടെ വയറിൽ കുത്തി. വേദനയുണ്ടെന്ന് പറഞ്ഞതിനാൽ ആശുപത്രിയിൽ ചികിത്സ തേടി. ആന്തരിക രക്തസ്രാവമുണ്ടെന്നും കുടലിന് പരിക്കേറ്റിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും വെള്ളിയാഴ്ച പകൽ 11ഓടുകൂടി മരിച്ചു. മൃതദേഹം അമ്മയുടെ മാറാടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

