നഗരത്തിലെ വെള്ളക്കെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം
text_fieldsകോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. ഒറ്റമഴയിൽ പോലും നഗരം വെള്ളക്കെട്ടിലാവുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർന്നു. മഴ ശക്തമായാൽ നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അശാസ്ത്രീയമായ നിർമാണംമൂലം ബീച്ച്റോഡിൽ പോലും ഇത്തവണ വെള്ളക്കെട്ടുണ്ടായതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതായും കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നു.
ശുചീകരണ തൊഴിലാളികളുടെ കുറവ്, ഉപകരണ ക്ഷാമം തുടങ്ങി പല കാരണങ്ങളാൽ പലയിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെന്നും നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് ഭീഷണി ഉയരുകയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. നഗരത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മേയർ ഒ. സദാശിവൻ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ മാത്രമല്ല, ആവശ്യമെങ്കിൽ മറ്റ് സംവിധാനങ്ങളെയും ഉൾപ്പെടുത്തി അടിയന്തരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഇക്കാര്യം ആദ്യം പരിഹരിക്കണം. ഏത് മേഖലയിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടന്നുവെന്നതിന്റെ വ്യക്തമായ കണക്ക് ഉടൻ സമർപ്പിക്കണമെന്നും മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ശുചീകരണ തൊഴിലാളികളുടെ കുറവ്, ഉപകരണ ക്ഷാമം തുടങ്ങി പല കാരണങ്ങളാൽ പലയിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെന്നും നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് ഭീഷണി ഉയരുകയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. വാർഡ് തലത്തിലും സർക്കിൾ തലത്തിലും ഏകോപിതമായും കാര്യക്ഷമമായും ശുചീകരണ പ്രവർത്തനങ്ങൾ നടന്നാൽ മാത്രമേ പ്രതിസന്ധി ഫലപ്രദമായി നേരിടാനാകൂവെന്ന് യോഗം വിലയിരുത്തി. ഫണ്ടിന്റെ കുറവ് പരിഹരിക്കാൻ കൂടുതൽ ധനസഹായം കണ്ടെത്താനുള്ള സാധ്യതകളും ചർച്ച ചെയ്യുമെന്ന് മേയർ കൂട്ടിച്ചേർത്തു.
ഗ്യാസ് പ്രതിസന്ധി മൂലം മാവൂർ റോഡ് സ്മൃതി പഥം ശ്മശാനത്തിന്റെ നടത്തിപ്പ് താളം തെറ്റിയ നിലയിലാണെന്ന് ബി.ജെ.പി കൗൺസിലർ ജിഷ ശബരീഷ് പറഞ്ഞു. പ്രശ്‌നം പരിഹാരത്തിനായി ഒരു അഡീഷനൽ ഏജൻസി കൂടി എടുക്കാനുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. എൻ.ഐ.ടിയുടെ നേതൃത്വത്തിൽ നടക്കുന്ന കോർപറേഷൻ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ പരിശോധന നാല് കെട്ടിടങ്ങളിൽ പൂർത്തിയായി. മറ്റ് കെട്ടിടങ്ങളുടെ പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും ഒരാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

