Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎടവണ്ണപ്പാറ റൂട്ടിലെ...

എടവണ്ണപ്പാറ റൂട്ടിലെ സമരം; മാവൂർ റൂട്ടിലും ഇന്നുമുതൽ ബസുകൾ ഓടില്ല

text_fields
bookmark_border
Strike on Edavannapara route
cancel

മാ​വൂ​ർ: ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട​വ​ണ്ണ​പ്പാ​റ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ തു​ട​രു​ന്ന പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​വൂ​ർ റൂ​ട്ടി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്നു. മാ​വൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, മു​ക്കം, എ​ൻ.​ഐ.​ടി, കൂ​ളി​മാ​ട്, ചെ​റു​വാ​ടി, അ​രീ​ക്കോ​ട് തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ളാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന​ത്.

എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, മാ​വൂ​ർ, രാ​മ​നാ​ട്ടു​ക​ര, പു​തി​യേ​ട​ത്തു പ​റ​മ്പ് റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്ന​ത്. നി​ര​ന്ത​ര​മാ​യി ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​വൂ​ർ റൂ​ട്ടി​ലും പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. എ​ട​വ​ണ്ണ​പ്പാ​റ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന ഡി.​ജെ ഡോ​ട്ട് കോം ​ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച മി​ന്ന​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പെ​രു​വ​യ​ൽ അ​ങ്ങാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ബ​സ് ജീ​വ​ന​ക്കാ​ർ വെ​ള്ളി​യാ​ഴ്ച മാ​വൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StrikeMavoorEdavannapara
News Summary - Strike on Edavannapara route; Buses will not in Mavoor route
Next Story