Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് നഗരത്തിൽ 31 വരെ കർശന ഗതാഗത നിയന്ത്രണം; നിയമം ലംഘിച്ചാൽ വാഹനം കസ്റ്റഡിയിലാകും
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓണത്തിരക്ക് കണക്കിലെടുത്ത് ഓഗസ്റ്റ് 20 മുതൽ 31 വരെ കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമീഷണർ . എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിങ് അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യും. ഡിജിറ്റൽ കാമറകൾ, ഡ്രോണുകൾ എന്നിവ വഴി നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും.
പ്രധാന നിയന്ത്രണങ്ങൾ
- പാർക്കിങ് നിരോധനം: ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചു. വ്യാപാരികൾ സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും.
- രാവിലെ 8.00 മുതൽ രാത്രി 11.00 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
- പാളയം - പൂന്താനം ജങ്ഷനിൽ രാവിലെ 8.00 മുതൽ രാത്രി 10.00 വരെ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല
- പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്റർ സ്റ്റേറ്റ് ബസ്സുകൾ വൈകുന്നേരം 5 മണിക്ക് ശേഷം ഒരേ സമയം രണ്ട് ബസ്സുകൾ മാത്രമേ പാർക്ക് ചെയ്യാവൂ.
- മാവൂർ റോഡ് പുതിയ സ്റ്റാന്റ് ബസ് ബേയ്ക്ക് മുൻവശവും കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാൻ പാടില്ല.
- അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
- പൊതുജനങ്ങൾ സീബ്രാ ക്രോസ്സിങ്ങുകൾ മാത്രം ഉപയോഗിക്കുക. തുടർച്ചയായി വാഹനങ്ങൾ പോകുമ്പോൾ റോഡ് മുറിച്ചു കടക്കരുത്.
- കാർ, ജീപ്പ് വാഹനങ്ങളിൽ ഒറ്റയ്ക്ക് എത്തുന്നവർ പരമാവധി പൊതുഗതാഗതം ഉപയോഗപ്പെടുത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

