തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു
text_fieldsകൊയിലാണ്ടി അരങ്ങാടത്ത് നായ്ക്കൾ
കടിച്ചുകൊന്ന ആട്
കൊയിലാണ്ടി: തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. അരങ്ങാടത്ത് നികന്യയുടെ രണ്ട് ആടുകളെയാണ് കൂട്ടമായെത്തിയ നായ്ക്കൾ കൊന്നത്. ഒന്ന് ഗർഭിണിയും മറ്റൊന്ന് രണ്ടാഴ്ച മുമ്പ് പ്രസവിച്ചതുമാണ്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. വീടിനടുത്തുള്ള പറമ്പിൽ തീറ്റക്കുവേണ്ടി കെട്ടിയിട്ടതായിരുന്നു. വീട്ടുകാർ തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കോഴികൾ, താറാവുകൾ എന്നിവ വളർത്തുന്നവർക്കും തെരുവുനായ്ക്കൾ ഭീഷണിയാണ്. തെരുവുനായ് ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

