കായണ്ണയിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നൊടുക്കുന്നു
text_fieldsവിഷം കൊടുത്ത് കൊന്ന നായ്ക്കളിൽ ഒന്ന്
പേരാമ്പ്ര: കായണ്ണയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. ഒരാഴ്ച മുമ്പ് ഏഴ് നായ്ക്കളേയും കഴിഞ്ഞ ദിവസം രണ്ട് എണ്ണത്തേയുമാണ് വിഷം കൊടുത്ത് കൊന്നത്.
കായണ്ണ ടൗണിലും പരിസര പ്രദേശങ്ങളിലും ധാരാളം തെരുവ് നായ്ക്കൾ ഉണ്ട്. കുറ്റിവയലിലുള്ള ഓട്ടോ ഡ്രൈവർ രജിത ഈ നായ്ക്കൾക്ക് നിത്യവും ഭക്ഷണം എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു.എന്നാൽ തെരുവ് നായ്ക്കൾ രണ്ടുപേരെ കടിച്ചതോടെ ചിലർ ഇവക്ക് ഭക്ഷണം കൊടുത്ത് വളർത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
ഭക്ഷണം കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നതിനെതിരെ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുമുണ്ട്. മിണ്ടാപ്രാണികളെ ക്രൂരമായി കൊന്നു തള്ളുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ നടപടി സ്വീകരിക്കണമെന്ന് മൃഗ സ്നേഹികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

