Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടുപേരെ ആക്രമിച്ച തെരുവുനായ് ചത്തു
text_fieldsbookmark_border
representational image
കോഴിക്കോട്: വെള്ളിമാട്കുന്ന്-കോവൂർ റോഡ് ബൈപാസിൽ അമ്പിളി നഗറിൽ തെരുവുനായ് രണ്ട് പേരെ ആക്രമിച്ചു. ഇതിന് ശേഷം നായ് പരിസരത്തെ തോട്ടിൽ വീണു ചത്തു. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി. കോളജിലും ചികിത്സതേടി.
നായുടെ മൃതദേഹത്തിൽ വ്യാഴാഴ്ച കോർപറേഷൻ അധികൃതരെത്തി പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ ടി.കെ. ചന്ദ്രൻ പറഞ്ഞു. ഒരു കുട്ടിക്കും മുതിർന്നയാൾക്കുമാണ് കടിയേറ്റത്. പ്രദേശത്തെ തെരുവുനായ്ക്കളെയും നായ് ആക്രമിച്ചു. ബുധനാഴ്ച ഉച്ച രണ്ട് മണിയോടെയാണ് സംഭവം.
Next Story

