മാറ്റിവെച്ച ഹൃദയതുടിപ്പിൽ ഫിനു ഷറിന് അതിജീവനത്തിെൻറ വിജയം
text_fieldsകൊടുവള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫിനു ഷറിന് ഇത് അതിജീവനത്തിെൻറ വിജയം. ഗുരുതര ഹൃദ്രോഗം ബാധിച്ച് പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫിനു ഷറിൻ ഒമ്പത് എ പ്ലസും ഒരു എ യും നേടിയാണ് വിജയം കൈവരിച്ചത്. പഠനം രണ്ടു വർഷം തടസ്സപ്പെട്ടതു കാരണം ഗ്രേസ് മാർക്ക് ലഭിക്കാതിരുന്നിട്ടും നേടിയ വിജയം ശ്രദ്ധേയമായി. പഠിക്കണമെന്ന അതിയായ മോഹവും മനക്കരുത്തും കൈമുതലാക്കി നാട്ടുകാരുടെയും അധ്യാപകരുടെയും കുടുംബത്തിെൻറയും നിർലോഭമായ പിന്തുണയും സഹായവുമായിരുന്നു ഫിനു ഷെറിെൻറ വിജയത്തിന് ആധാരം.
പത്താംതരത്തിൽ പഠിക്കവെയാണ് ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് പഠനം മുടങ്ങിയത്. രണ്ടു വർഷത്തോളം കോഴിക്കോട്ടും ബംഗളൂരുവിലും ഹൃദയത്തിനായി കാത്തിരുന്ന ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണുവിെൻറ ഹൃദയം ദാനം ചെയ്യാൻ മാതാപിതാക്കൾ തയാറായത് അറിയുന്നത്.
കോഴിക്കോട് വളയനാട് സുനിലിെൻറയും ബീനയുടെയും മകനായ വിഷ്ണു ബൈക്കപകടത്തിൽപെട്ട് മരണപ്പെടുകയായിരുന്നു. അനുയോജ്യമായ ഹൃദയം ലഭിച്ചതോടെ ഫിനു ഷറിനെ ബംഗളൂരു നാരായണ ഹൃദയാലയത്തിൽനിന്ന് കോഴിക്കോട്ടെത്തിക്കുകയായിരുന്നു. കോഴിക്കോട് മെട്രോ കാർഡിയോ സെൻററിൽ വെച്ചാണ് ഡോ. നന്ദകുമാറിെൻറ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. തുടർന്ന് പഠിക്കാനാനുള്ള ഫിനു ഷെറിെൻറ ആഗ്രഹത്തിന് ഡോക്ടർമാരും രക്ഷിതാക്കളും ചികിത്സ കമ്മിറ്റിയും പ്രോത്സാഹനം നൽകി. മികച്ച വിജയം നേടിയ ഫിനു ഷറിനെ ഫിനു ഷറിൻ ചികിത്സ സഹായകമ്മിറ്റി അനുമോദിച്ചു. ചെയർമാൻ സലീം മടവൂർ ഉപഹാരം നൽകി.പ്രഥമാധ്യാപകൻ വി. മുഹമ്മദ് ബഷീർ, മുസ്തഫ നുസരി, പി.കെ. അൻവർ എന്നിവർ സംബന്ധിച്ചു. സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കാനാണ് ഫിനു ഷറിന് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
