Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവിക്കല്‍ പ്ലാന്‍റ്;...

ആവിക്കല്‍ പ്ലാന്‍റ്; ജനസഭയിൽ പ്രതിഷേധം, കൈയാങ്കളി, സംഘര്‍ഷം

text_fields
bookmark_border
ആവിക്കല്‍ പ്ലാന്‍റ്; ജനസഭയിൽ പ്രതിഷേധം,   കൈയാങ്കളി, സംഘര്‍ഷം
cancel
camera_alt

ആ​വി​ക്ക​ൽ പ്ലാ​ന്റി​നെ​​ച്ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക ജ്യോ​തി പ്ര​ഭാ​ക​റി​ന്റെ വ​സ്ത്രം

കീ​റി​യ​പ്പോ​ൾ

കോ​ഴി​ക്കോ​ട്: ആ​വി​ക്ക​ൽ തോ​ടി​നു​സ​മീ​പം കോ​ർ​പ​റേ​ഷ​ൻ പ​ണി​യു​ന്ന മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​നെ​ച്ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധം തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ലെ​ ജ​ന​സ​ഭ​യി​ലു​മെ​ത്തി. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ൽ.​എ പ​ങ്കെ​ടു​ത്ത യോ​ഗം കൂ​ക്കു​വി​ളി​യി​ലും ബ​ഹ​ള​ത്തി​ലും അ​വ​സാ​നി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം പ​ല​ർ​ക്കും പ​രി​ക്കേ​റ്റു.

വെ​ള്ള​യി​ൽ വാ​ർ​ഡി​നോ​ട്​ ചേ​ർ​ന്ന​ തോ​പ്പ​യി​ല്‍ ജ​ന​സ​ഭ കൗ​ൺ​സി​ല​ർ സി.​പി. സു​ലൈ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഉ​ൾ​പ്പെ​ട്ട സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം. പൊ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പൊ​ലീ​സ് കാ​വ​ലി​ലാ​ണ്​ യോ​ഗം ന​ട​ന്ന തോ​പ്പ​യി​ൽ ഡീ​ല​ക്സ്​ ഹാ​ളി​ല്‍നി​ന്ന് എം.​എ​ല്‍.​എ​യ​ട​ക്ക​മു​ള്ള​വ​രെ പു​റ​ത്തി​റ​ക്കി​യ​ത്. പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജ​ന​കീ​യ സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ർ​പേ​ഴ്​​സ​ൻ ജ്യോ​തി പ്ര​ഭാ​ക​ര​ന്‍റെ വ​സ്ത്രം കീ​റി. പൊ​ലീ​സ്​ ന​ട​പ​ടി​ക്കി​ടെ​യാ​ണ്​ കീ​റി​യ​തെ​ന്ന്​ അ​വ​ർ ആ​രോ​പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു 67ാം വാ​ർ​ഡ്​ ജ​ന​സ​ഭ. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ സം​സാ​രി​ച്ച്​ ക​ഴി​ഞ്ഞ ഉ​ട​ൻ മ​ലി​ന​ജ​ല പ്ലാ​ന്‍റി​നെ​തി​രെ ചി​ല​ർ ചോ​ദ്യ​വു​മാ​യി എ​ഴു​ന്നേ​റ്റു. ചോ​ദ്യം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ ജ​ന​കീ​യ സ​മ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ ഇ​ര്‍ഫാ​ന്‍ ഹ​ബീ​ബ് ആ​രോ​പി​ച്ചു. സ്ത്രീ​ക​ളാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധി​ച്ച​ത്. ഹാ​ളി​ൽ ബ​ഹ​ളം ക​ന​ത്ത​തോ​ടെ പു​റ​ത്തു​നി​ന്നു​ള്ള​ സ​മ​ര​ക്കാ​രും ഹാ​ളി​ൽ ക​യ​റാ​ന്‍ നോ​ക്കി. പൊ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷം ക​ന​ത്തു. വാ​ർ​ഡ്​ സ​ഭ അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

എം.​എ​ല്‍.​എ​ക്കെ​തി​രെ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ക​ത്ത് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ പൊ​ലീ​സ്​ സ​മ​ര​ക്കാ​രെ ത​ള്ളി​മാ​റ്റി. മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്​ ജ​ന​സ​ഭ​ക്ക്​ എ​ത്തി​യ​തെ​ന്ന്​ സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. സി​വി​ല്‍ സ​പ്ലൈ​സ് പാ​ക്കി​ങ് തൊ​ഴി​ലാ​ളി​ക​ളെ​വ​രെ സ​ഭ​യി​ൽ പ​ങ്കെ​ടു​പ്പി​ച്ചെ​ന്ന് സ​മ​ര സ​മി​തി ക​ണ്‍വീ​ന​ര്‍ ഇ​ര്‍ഫാ​ന്‍ ഹ​ബീ​ബ് ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestAvikkal plantJanasabha
News Summary - Steam plant; Protest in Janasabha
Next Story