സ്റ്റേഷനറി കടയിൽ മോഷണം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsഅജിത്ത് വർഗീസ്
കോഴിക്കോട്: രണ്ടാംഗേറ്റിന് സമീപത്തെ വെങ്കിടേഷ് സ്റ്റേഷനറി കടയിൽ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ബാലുേശ്ശരി പാത്തിപ്പാറ മുക്കിൽ മച്ചാനിക്കൽ അജിത്ത് വർഗീസിനെയാണ്(19) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ പാതിരപ്പറ്റ കൽപ്പത്തുമ്മൽ അൽത്താഫ് (33), അരക്കിണർ പുതുക്കുടൻ ഷാനിൽ (25) എന്നിവരെ എയർ പിസ്റ്റളുമായി കഴിഞ്ഞ ദിവസം ടൗൺ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരുടെ മൊഴിയുെട അടിസ്ഥാനത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. കട കുത്തിത്തുറന്ന മോഷ്ടാക്കൾ ഓണം ബംബർ ലോട്ടറി ടിക്കറ്റുകളും 6000 രൂപയും സിഗരറ്റുമാണ് കവർന്നത്. നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിനെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് െപാലീസ് തിരിച്ചറിഞ്ഞത്.
ആളെ തിരിച്ചറിയാതിരിക്കാൻ കൂളിങ് ഗ്ലാസ് ധരിച്ചെങ്കിലും അൽത്താഫിെൻറ നടത്തത്തിെൻറ രീതി അറിയുന്നതിനാലാണ് െപാലീസിന് എളുപ്പം പ്രതിയെ മനസ്സിലാക്കാനായത്. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തുള്ള കടയിൽ നിന്ന് മോഷ്ടിച്ച എയർ പിസ്റ്റളുകളാണ് ഇരുവരുടെയും കൈയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

