Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എസ്.എസ്.എൽ.സി; കോഴിക്കോട്ട് 99.5 ശതമാനം പേരും ജയിച്ചു
cancel
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി;...

എസ്.എസ്.എൽ.സി; കോഴിക്കോട്ട് 99.5 ശതമാനം പേരും ജയിച്ചു

text_fields
bookmark_border

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനജയത്തോടെ ജില്ലയും. 99.5 ശതമാനം പേരും ജയിച്ച് സംസ്ഥാനത്ത് നാലാം സ്ഥാനമാണ് കോഴിക്കോടിനുള്ളത്. 99.68 ശതമാനത്തോടെ കഴിഞ്ഞ വർഷം ചരിത്രവിജയമുണ്ടായിരുന്നു. ഫുൾ എ പ്ലസുകളും നൂറുശതമാനം വിജയം നേടിയ സ്കൂളുകളും ഇത്തവണ കുറഞ്ഞു. 43,714 പേർ പരീക്ഷയെഴുതിയതിൽ 43,496 പേരും ജയിച്ചു. 218 പേർ മാത്രമാണ് തോറ്റത്. 22,158 ആൺകുട്ടികളും 21,338 പെൺകുട്ടികളുമാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 5466 പേർക്കാണ് ഫുൾ എ പ്ലസുള്ളത്. കഴിഞ്ഞ വർഷം 14,363 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. 123 സ്കൂളുകൾക്കാണ് നൂറു ശതമാനം വിജയമുള്ളത്.

വടകര വിദ്യാഭ്യാസ ജില്ലയിൽ 15,587ഉം താമരശ്ശേരിയിൽ 15,318ഉം കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 12,591ഉം പേർ ജയിച്ചു. വടകരയിലാണ് വിജയശതമാനം കൂടുതൽ 99.74 താമരശ്ശേരിയിൽ 99.53ഉം കോഴിക്കോട്ട് 99.18ഉം ശതമാനമാണ് വിജയം.

ഫുൾ എ പ്ലസ് കുറഞ്ഞു; പെൺകുട്ടികൾക്ക് മുന്നേറ്റം

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിലെ മുഴുവൻ വിഷയങ്ങളും ജയിച്ച കുട്ടികളുടെ എണ്ണം മുൻ വർഷങ്ങളിലെ എണ്ണത്തിനൊപ്പമെത്തി. 5466 പേരാണ് ഇത്തവണ ഫുൾ എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ഇതിന്‍റെ മൂന്നിരട്ടിയായ 14,363 പേർക്കായിരുന്നു ഈ നേട്ടം. 2020ൽ 5047 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായത്. ഇത്തവണയും പെൺകുട്ടികൾക്കാണ് ഫുൾ എ പ്ലസിൽ മുന്നേറ്റം. 5466ൽ 3896 പെൺകുട്ടികൾ മിടുക്ക് കാട്ടി. 1570 ആൺകുട്ടികൾക്കാണ് ഫുൾ എ പ്ലസ് നേടാനായത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 2008 കുട്ടികൾക്കാണ് ഫുൾ എപ്ലസ്. 1366 ആൺകുട്ടികൾക്കും 642 പെൺകുട്ടികൾക്കുമാണ് നേട്ടം.

വടകരയിൽ 1965 പേർ ഫുൾ എ പ്ലസ് നേടി. 1392 പെൺകുട്ടികളും 573 ആൺകുട്ടികളും. കോഴിക്കോട് പെൺകുട്ടികൾ 1138, ആൺകുട്ടികൾ 355 എന്നിങ്ങനെയാണ് ഫുൾ എ പ്ലസ്. ആകെ 1493 പേർക്ക്.

നൂറുമേനിയിൽ 123 വിദ്യാലയങ്ങൾ

കോഴിക്കോട്: വിജയശതമാനത്തിനും ഫുൾ എ പ്ലസിനുമൊപ്പം നൂറുമേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണവും ഇത്തവണ കുറഞ്ഞു.123 സ്കൂളുകളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. 59 എയ്ഡ്ഡ് സ്കൂളുകളും 38 സർക്കാർ സ്കൂളുകളും 26 അൺ എയ്ഡഡ് സ്കൂളുകളും നൂറുമേനി നേടി. സർക്കാർ സ്കൂളുകളിൽ ബാലുശ്ശേരി കോക്കല്ലൂർ ജി.എച്ച്.എസ്.എസിൽ 502 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും ജയിച്ചു. നാല് പേർ മാത്രം എഴുതിയ ഈസ്റ്റ്ഹിൽ ജി.ജി.എച്ച്.എസ്.എസിലും നൂറ് ശതമാനം വിജയമുണ്ട്. എയ്ഡഡ് സ്കൂളുകളിൽ മേമുണ്ട എച്ച്.എസ്.എസ് ഇത്തവണയും മുന്നേറി. ഏറ്റവും കൂടുതൽപേർ പരീക്ഷയെഴുതിയതും നൂറ് ശതമാനം വിജയം നേടിയതും മേമുണ്ടയിലാണ് 834 പേർ.

പ്ലസ് വണിന് സീറ്റുണ്ടാകുമോ?

കോഴിക്കോട്: കഴിഞ്ഞവർഷം ഫുൾ എ പ്ലസ് നേടിയവർക്കുപോലും ജില്ലയിൽ പ്ലസ് വണിന് പ്രവേശനം കിട്ടിയിരുന്നില്ല. ആനുപാതിക സീറ്റ് വർധനവും താൽക്കാലിക ബാച്ചുകളും അനുവദിച്ചാണ് സീറ്റുക്ഷാമത്തിന് പരിഹാരമുണ്ടായത്. ഇത്തവണയും പരമാവധി പേർക്ക് പ്രവേശനത്തിന് അവസരമുണ്ടാകുമെന്നാണ് ഹയർ സെക്കൻഡറി അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ തവണ ഫുൾ എ പ്ലസ് നേടിയ 14,363 പേരിൽ പലർക്കും രണ്ടാം അലോട്മെന്‍റ് കഴിഞ്ഞപ്പോഴും പ്രവേശനമില്ലായിരുന്നു. ഇത്തവണ ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം 5466 ആയി കുറഞ്ഞതിനാൽ എ പ്ലസുകാർക്ക് ബുദ്ധിമുട്ടേണ്ടിവരില്ല. കഴിഞ്ഞ വർഷം 48,606 പേരാണ് പ്ലസ് വണിന് ജില്ലയിൽ അപേക്ഷിച്ചത്. ഒന്നാം അലോട്ട്മെന്‍റിൽ 22,027 പേർക്കായിരുന്നു പ്രവേശനം. രണ്ടാം അലോട്ട്മെന്‍റോടെ ആകെയുള്ള 27,855 സീറ്റും പൂർണമായി. പിന്നീട് ആനുപാതിക സീറ്റ് വർധനവും താൽക്കാലിക ബാച്ചുകളും അനുവദിച്ചതോടെ കാര്യമായ സീറ്റ് ക്ഷാമമുണ്ടായിരുന്നില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, തമിഴ്നാട് ബോർഡ് പരീക്ഷാഫലം വന്നാൽ കൂടുതൽ അപേക്ഷകരുണ്ടാകും. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2700ഉം സ്വകാര്യ, സർക്കാർ പോളിടെക്നിക്കുകളിൽ 1400 സീറ്റുകൾ എസ്.എസ്.എൽ.സി വിജയികളെ കാത്തിരിക്കുന്നുണ്ട്.

നൂറിലേറെ നൂറുമേനി

ജി​ല്ല​യി​ൽ നൂ​റ്​ ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്​​കൂ​ളു​ക​ൾ ബ്രാ​ക്ക​റ്റി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം

സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ

ഗ​വ. സം​സ്​​കൃ​തം എ​ച്ച്.​എ​സ്.​എ​സ്​ വ​ട​ക​ര (40), ജി.​എ​ച്ച്.​എ​സ്.​എ​സ്​ വ​ട​ക​ര പു​ത്തൂ​ർ (107), ജി.​എ​ച്ച്.​എ​സ്.​എ​സ്​ ചോ​റോ​ട്​ (117), ​ജെ.​എ​ൻ.​എം.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ പു​തു​പ്പ​ണം (322), ജി.​എ​ച്ച്.​എ​സ്.​എ​സ്​​ അ​ഴി​യൂ​ർ (63), ജി.​എ​ച്ച്.​എ​സ്​ ആ​വ​ള കു​ട്ടോ​ത്ത്​ (99), ജി.​എ​ച്ച്.​എ​സ്.​എ​സ്​ ക​ല്ലാ​ച്ചി (170), ജി.​ആ​ർ.​എ​ഫ്.​ടി.​എ​ച്ച്.​എ​സ്​ കൊ​യി​ലാ​ണ്ടി (13), ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ കൊ​യി​ലാ​ണ്ടി (333), ജി​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്​ കൊ​യി​ലാ​ണ്ടി (132), ജി.​എ​ച്ച്.​എ​സ്.​എ​സ്​ വെ​ള്ളി​യോ​ട്​ (136), ജി.​എ​ച്ച്.​എ​സ്​ വ​ന്മു​ഖം (89), ജി.​എ​ച്ച്.​എ​സ്​ കാ​വി​ലു​മ്പാ​റ (105), ജി.​എ​ച്ച്.​എ​സ്​ ചെ​റു​വ​ണ്ണൂ​ർ (54), ഗ​വ. ഗ​ണ​പ​ത്​ ബി.​എ​ച്ച്.​എ​സ്​ ചാ​ല​പ്പു​റം (235), ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ ക​ല്ലാ​യി (17), ജി.​വി.​എ​ച്ച്.​എ​സ്​ ഫോ​ർ ഗേ​ൾ​സ്​ ന​ട​ക്കാ​വ്​ (400), ജി.​എ​ച്ച്.​എ​സ്.​എ​സ്​ ഈ​സ്റ്റ്​​ഹി​ൽ (നാ​ല്), ജി.​എ​ച്ച്.​എ​സ്.​എ​സ്​ കാ​ര​പ്പ​റ​മ്പ്​ (59), മോ​ഡ​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ്​ ചാ​ല​പ്പു​റം (374), ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ കു​റ്റി​ച്ചി​റ (27), ജി.​എ​ച്ച്.​എ​സ്​ ഫോ​ർ ബോ​യ്​​സ്​ പ​റ​യ​ഞ്ചേ​രി (10), ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ പ​റ​യ​ഞ്ചേ​രി (12), ജി.​എ​ച്ച്.​എ​സ്.​എ​സ്​ ഇ​രി​ങ്ങ​ല്ലൂ​ർ (62), ജി.​ആ​ർ.​എ​ഫ്.​ടി.​എ​ച്ച്.​എ​സ്​ ആ​ൻ​ഡ്​ വി.​എ​ച്ച്.​എ​സ്.​എ​സ്​ ബേ​പ്പൂ​ർ (24), ഗ​വ. അ​ച്യു​ത​ൻ ജി.​എ​ച്ച്.​എ​സ്​ ചാ​ല​പ്പു​റം (88), ജി.​എ​ച്ച്.​എ​സ്.​എ​സ്​ കു​റ്റി​ക്കാ​ട്ടൂ​ർ (332), ജി.​എ​ഫ്.​എ​ച്ച്.​എ​സ്.​എ​സ്​ പു​തി​യാ​പ്പ (22), ജി.​എ​ച്ച്.​എ​സ്. കു​ണ്ടൂ​പ​റ​മ്പ്​ (ഒ​മ്പ​ത്), ഇ.​എം.​എ​സ്​ ജി.​എ​ച്ച്.​എ​സ്.​എ​സ്​ പെ​രു​മ​ണ്ണ (170), ജി.​എ​ച്ച്.​എ​സ്.​എ​സ്​ കാ​യ​ണ്ണ (51), ജി.​എ​ച്ച്.​എ​സ്.​എ​സ്​ ശി​വ​പു​രം (46), ജി.​എ​ച്ച്.​എ​സ്.​എ​സ്​ കോ​ക്ക​ല്ലൂ​ർ (502), ജി.​എ​ച്ച്.​എ​സ്.​എ​സ്​ കൊ​ള​ത്തൂ​ർ (144), ജി.​എ​ച്ച്.​എ​സ്​ നാ​യ​ർ​കു​ഴി (68), ജി.​എ​ച്ച്.​എ​സ്.​എ​സ്​ ക​രു​വ​ൻ​പൊ​യി​ൽ (219), ജി.​ബി.​എ​ച്ച്.​എ​സ്​ ബാ​ലു​ശ്ശേ​രി (114), ജി.​എ​ച്ച്.​എ​സ്​ വേ​ങ്ങ​പ്പ​റ്റ (48).

എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ

ബി.​എം.​എ​ച്ച്.​എ​സ്.​എ​സ്​ വ​ട​ക​ര (137), സെൻറ്​ ആ​ൻ​റ​ണീ​സ്​ വ​ട​ക​ര (270), എം.​ജെ സ്​​കൂ​ൾ വി​ല്യാ​പ്പ​ള്ളി (641), മേ​മു​ണ്ട എ​ച്ച്.​എ​സ്.​എ​സ്​ (834), ക​ട​ത്ത​നാ​ട്​ രാ​ജാ​സ്​ എ​ച്ച്.​എ​സ്​ പു​റ​മേ​രി (162), ആ​ർ.​എ.​സി എ​ച്ച്.​എ​സ്.​എ​സ്​ ക​ട​മേ​രി (459), ടി.​ഐ.​എം ജി.​എ​ച്ച്.​എ​സ്.​എ​സ്​ നാ​ദാ​പു​രം (264), എം.​ഐ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ പേ​രോ​ട്​ (433), കെ.​പി.​എം.​എ​സ്.​എം.​എ​ച്ച്.​എ​സ്​ അ​രി​ക്കു​ളം (222), ഇ​രി​ങ്ങ​ന്നൂ​ർ എ​ച്ച്.​എ​സ്.​എ​സ്​ (341), എ​സ്.​ഐ.​എ​ച്ച്.​എ​സ്.​എ​സ്​ ഉ​മ്മ​ത്തൂ​ർ (291), എ​സ്.​വി.​എ.​എ​ച്ച്.​എ​സ്​ ന​ടു​വ​ത്തൂ​ർ (45), പൊ​യി​ൽ​ക്കാ​വ്​ എ​ച്ച്.​എ​സ്(243), മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത്​ എ​ച്ച്.​എ​സ്.​എ​സ്​ (267), എ​സ്.​എ​ൻ.​എ​ച്ച്.​എ​സ്.​എ​സ്​ തി​രു​വ​ള്ളൂ​ർ (248), റ​ഹ്​​മാ​നി​യ എ​ച്ച്.​എ​സ്​ ആ​യ​ഞ്ചേ​രി (159), ​​കെ.​പി.​ഇ.​എ​സ്.​എ​ച്ച്.​എ​സ്​ കാ​യ​​ക്കൊ​ടി (140), സം​സ്​​കൃ​ത്​ എ​ച്ച്.​എ​സ്​ ​വ​​ട്ടോ​ളി (390), ആ​ർ.​എ​ൻ.​എം.​എ​ച്ച്.​എ​സ്​ ന​രി​പ്പ​റ്റ (133), സെൻറ്​ മേ​രീ​സ്​ എ​ച്ച്.​എ​സ്​ മ​രു​തോ​ങ്ക​ര (81), ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ്​ പാ​ട​ത്തു​ക​ട​വ്​ (74), പി.​ടി. ചാ​ക്കോ എ​ച്ച്.​എ​സ്​ കു​ണ്ടു​തോ​ട്​ (85), വ​ട​ക്കു​മ്പാ​ട്​ എ​ച്ച്.​എ​സ്​ (315), സി.​കെ.​ജി മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്​ ചി​ങ്ങ​പു​രം (289), എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്​ (176), ക്ര​സ​ൻ​റ്​ എ​ച്ച്.​എ​സ്​ വാ​ണി​മേ​ൽ (433), പ്രോ​വി​ഡ​ൻ​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ കോ​ഴി​ക്കോ​ട്​ (316), സെൻറ്​ വി​ൻ​സെൻറ്​ കോ​ള​നി ജി.​എ​ച്ച്.​എ​സ്​ (213), സെൻറ്​ മെ​ക്കി​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ (248), ബി.​ഇ.​എം ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ (366), സെൻറ്​ ജോ​സ​ഫ്​​സ്​ ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ (309), സെൻറ്​ ജോ​സ​ഫ്​​സ്​ ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ് (180), എം.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്​ പ​ര​പ്പി​ൽ (278), ജെ.​ഡി.​ടി ഇ​സ്​​ലാം ഹൈ​സ്​​കൂ​ൾ വെ​ള്ളി​മാ​ട്​​കു​ന്ന്​ (362), സേ​വി​യോ എ​ച്ച്.​എ​സ്.​​എ​സ്​ ദേ​വ​ഗി​രി (252), സി.​എം.​സി ജി.​എ​ച്ച്.​എ​സ്​ എ​ല​ത്തൂ​ർ (112), പി.​വി.​എ​സ്​ എ​ച്ച്.​എ​സ്​ എ​ര​ഞ്ഞി​ക്ക​ൽ (236), ​എ.​കെ.​കെ.​ആ​ർ ഗേ​ൾ​സ്​ ചേ​ള​ന്നൂ​ർ (122), സി.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ത​ല​ക്കു​ള​ത്തൂ​ർ (112), ഹി​മാ​യ​ത്തു​ൽ എ​ച്ച്.​എ​സ്​ (201), സെൻറ്​ മേ​രീ​സ്​ ഹൈ​സ്​​കൂ​ൾ ക​ല്ലാ​നോ​ട്​ (110), കു​ട്ട​മ്പൂ​ർ എ​ച്ച്.​എ​സ്​ (113), ഹോ​ളി​ഫാ​മി​ലി വേ​ന​പ്പാ​റ (108), സേ​ക്ര​ഡ്​ ഹാ​ർ​ട്ട്​ എ​ച്ച്.​എ​സ്.​എ​സ്​ തി​രു​വ​മ്പാ​ടി (326), സെൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ​സ്​ എ​ച്ച്.​എ​സ്​ പു​ന്ന​ക്ക​ൽ (38), സെൻറ്​ തോ​മ​സ്​ എ​ച്ച്.​എ​സ്​ തോ​ട്ടു​മു​ക്കം (99), മേ​രി​ഗി​രി എ​ച്ച്.​എ​സ്​ മ​ര​ഞ്ചാ​ട്ടി (22), ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്​ കൂ​മ്പാ​റ (163), സെൻറ്​ മേ​രീ​സ്​ എ​ച്ച്.​എ​സ്​ ക​ക്കാ​ടം​പൊ​യി​ൽ (32), സെൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ കൂ​ട​ര​ഞ്ഞി (197), ചേ​ന്ദ​മം​ഗ​ലൂ​ർ എ​ച്ച്.​എ​സ്.​എ​സ്​ (366), ഹോ​ളി​ഫാ​മി​ലി ക​ട്ടി​പ്പാ​റ (194), സെൻറ്​ ആ​ൻ​റ​ണീ​സ്​ ക​​ണ്ണോ​ത്ത്​ (191), സെൻറ്​ ജോ​സ​ഫ്​​സ്​ പു​ല്ലൂ​രാം​പാ​റ (183), എം.​കെ.​എ​ച്ച്.​എം.​എം.​ഒ.​എ​ച്ച്.​എ​സ്.​എ​സ്​ മ​ണ്ണാ​ശ്ശേ​രി (100), മ​ർ​ക​സ്​ ഗേ​ൾ​സ്​ ഹൈ​സ്​​കൂ​ൾ (251), സെൻറ്​ ജോ​സ​ഫ്​​സ്​ എ​ച്ച്.​എ​സ്.​എ​സ്​ കോ​ട​ഞ്ചേ​രി (165), സെ​ന്‍റ്​ ജോ​ൺ​സ്​ നെ​ല്ലി​പ്പൊ​യി​ൽ (108), എ.​എം.​എ​ച്ച്.​എ​സ്​ പൂ​വ​മ്പാ​യ്​ (95).

അ​ൺ എ​യ്​​ഡ​ഡ് സ്​​കൂ​ളു​ക​ൾ

ശ്രീ​നാ​രാ​യ​ണ എ​ച്ച്.​എ​സ്.​എ​സ്​ വ​ട​ക​ര (109), ഇ​ലാ​ഹി​യ എ​ച്ച്.​എ​സ്.​​എ​സ്​ കാ​പ്പാ​ട്​ (103), ഇ​സ്​​ലാ​മി​ക്​ അ​ക്കാ​ദ​മി ഇ.​എ​ച്ച്.​എ​സ്​ കോ​ട്ട​ക്ക​ൽ (26), ഐ.​സി.​എ​സ്​ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ കൊ​യി​ലാ​ണ്ടി (81), എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ മീ​ഞ്ച​ന്ത (19), ശ്രീ ​ഗു​ജ​റാ​ത്തി വി​ദ്യാ​ല​യ എ​ച്ച്.​എ​സ്​ (27), കാ​ലി​ക്ക​റ്റ്​ ഇ​സ്​​ലാ​മി​ക്​ റ​സി​ഡ​​ൻ​ഷ്യ​ൽ എ​ച്ച്.​എ​സ്​ മാ​ത്ത​റ (63), ​അ​യ്യ​ത്താ​ൻ ഗോ​പാ​ല​​ൻ മെ​മ്മോ​റി​യ​ൽ ഇ.​എം.​എ​ച്ച്.​എ​സ്​ കോ​ഴി​ക്കോ​ട്​ (39), ചി​ന്മ​യ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ (78), സി​ൽ​വ​ർ ഹി​ൽ എ​ച്ച്.​എ​സ്.​എ​സ്​ (104), പ്ര​സ​​ന്റേ​ഷ​ൻ എ​ച്ച്.​എ​സ്.​എ​സ് (175), വെ​നേ​റി​നി ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ക​രി​ങ്ക​ല്ലാ​യ്​ (95), ജെ.​ഡി.​ടി ഇ​സ്​​ലാം ഇ​ഖ്​​റ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ൾ (36), ക്ര​സ​ൻ​റ്​ പ​ബ്ലി​ക്​ സ്​​കൂ​ൾ മാ​വൂ​ർ (52), സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​രം കോ​ട്ടൂ​ളി (27), നി​വേ​ദി​ത വി​ദ്യാ​പീ​ഠം ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ൾ രാ​മ​നാ​ട്ടു​ക​ര (12), സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം ഹൈ​സ്​​കൂ​ൾ പ​ന്തീ​രാ​ങ്കാ​വ്​ (43), സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ർ ന​ന്മ​ണ്ട (58), ഇ​ൻ​ഫ​ൻ​റ്​ ജീ​സ​സ്​ സ്​​കൂ​ൾ തി​രു​വ​മ്പാ​ടി (113), ന​സ്ര​ത്ത്​ സ്​​കൂ​ൾ പ​ര​പ്പ​ൻ​പൊ​യി​ൽ (38), സി.​എം സെൻറ്​ ഹൈ​സ്​​കൂ​ൾ മ​ട​വൂ​ർ (67), വാ​ദി​ഹു​ദ എ​ച്ച്.​എ​സ്​ ഓ​മ​ശ്ശേ​രി (42), ദാ​റൂ​റ​ഹ്​​മ എ​ച്ച്.​എ​സ്​ ത​ല​യാ​ട്​ (25), അ​ൽ ഇ​ർ​ഷാ​ദ്​ സ്​​കൂ​ൾ ക​ല്ലു​രു​ട്ടി (12), സെൻറ്​ ഫ്രാ​ൻ​സി​സ്​ സ്​​കൂ​ൾ പേ​രാ​​മ്പ്ര (56), അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്കൂ​ൾ ക​രു​വ​ൻ​പൊ​യി​ൽ (24).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCkozhikode News
News Summary - SSLC; 99.5 per cent for Kozhikode
Next Story