Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി:...

എസ്.എസ്.എൽ.സി: ജില്ലയിൽ 99.36 ശതമാനം വിജയം

text_fields
bookmark_border
എസ്.എസ്.എൽ.സി: ജില്ലയിൽ 99.36 ശതമാനം വിജയം
cancel
camera_alt

നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നി​യു​ക്ത എം.​എ​ൽ.​എ വി.​ടി. സൂ​ര​ജ് കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ന്നു

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.36 ശതമാനത്തിന്റെ വിജയത്തിളക്കവുമായി കോഴിക്കോട് ജില്ല. കഴിഞ്ഞ തവണ 99.67 ആയിരുന്നു വിജയ ശതമാനം. ശതമാനം അൽപം ഇടിഞ്ഞെങ്കിലും പൊലിമ കുറഞ്ഞിട്ടില്ല. ഇത്തവണ 22098 ആൺകുട്ടികളും 20947 പെൺകുട്ടികളുമടക്കം 43045 പേരാണ് പരീക്ഷ എഴുതിയത്. അതിൽ 42770 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയിച്ചവരിൽ 21920 പേർ ആൺകുട്ടികളും 20850 പേർ പെൺകുട്ടികളുമാണ്.1403 ആൺകുട്ടികളും 2711 പെൺകുട്ടികളുമടക്കം 4114 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൊയ്ത സ്കൂളുകളിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാംസ്ഥാനത്ത്. 600 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

വിജയ ശതമാനത്തിലും എ പ്ലസിലും മുന്നിൽ വടകര

ജില്ലയിൽ വിജയ ശതമാനത്തിൽ വടകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. വടകരയിൽ 15784 പേർ പരീക്ഷ എഴുതിയതിൽ 15757 വിദ്യാർഥികൾ വിജയിച്ചു. അതിൽ 8167 പേർ ആൺകുട്ടികളും 7590 പേർ പെൺകുട്ടികളുമാണ്. 99.83 ആണ് വിജയശതമാനം. രണ്ടാം സ്ഥാനത്തുള്ള താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 15160 പേർ പരീക്ഷ എഴുതിയതിൽ 15120 പേർ യോഗ്യത നേടി. അതിൽ 8054 പേർ ആൺകുട്ടികളും 7066 പേർ പെൺകുട്ടികളുമാണ്. വിജയ ശതമാനം 99.74. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 12101 പേരാണ് പരീക്ഷയെഴുതിയത്. അതിൽ 11893 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

98.28 ശതമാനമാണ് വിജയം. വിജയിച്ചവരിൽ 5699 പേർ ആൺകുട്ടികളും 6194 പേർ പെൺകുട്ടികളുമാണ്. വടകര വിദ്യാഭ്യാസ ജില്ലയിൽ 1586 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. അതിൽ 561പേർ ആൺകുട്ടികളും 1025 പേർ പെൺകുട്ടികളുമാണ്. താമരശ്ശേരിയിൽ 1582 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അതിൽ 605 പേർ ആൺകുട്ടികളും 977 പേർ പെൺകുട്ടികളുമാണ്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 946 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. അതിൽ 237 പേർ ആൺകുട്ടികളും 709 പേർ പെൺകുട്ടികളുമാണ്.

നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഗ​വ. സ്‌​കൂ​ളു​ക​ള്‍

ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ എ​ച്ച്.​എ​സ്.​എ​സ് കൊ​ടു​വ​ള്ളി, ഗ​വ. സം​സ്‌​കൃ​തം എ​ച്ച്.​എ​സ്.​എ​സ് വ​ട​ക​ര, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പു​ത്തൂ​ര്‍, ജി.​എ​ച്ച്.​എ​സ്.​എ​സ് ചോ​റോ​ട്, ജെ.​എ​ന്‍.​എം ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പു​തു​പ്പ​ണം, ജി.​എ​ച്ച്.​എ​സ്.​എ​സ് മ​ട​പ്പ​ള്ളി, ജി.​എ​ച്ച്.​എ​സ്.​എ​സ് അ​ഴി​യൂ​ര്‍, ജി.​എ​ച്ച്.​എ​സ് ആ​വ​ള കു​ട്ടോ​ത്ത്, കെ.​കെ.​എം.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഓ​ര്‍ക്കാ​ട്ടേ​രി, ജി.​ആ​ര്‍.​എ​ഫ്.​ടി.​എ​ച്ച്.​എ​സ് കൊ​യി​ലാ​ണ്ടി, ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ് കൊ​യി​ലാ​ണ്ടി, മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ച്ച്.​എ​സ്.​എ​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ് കു​റ്റി​യാ​ടി, ജി.​എ​ച്ച്.​എ​സ്.​എ​സ് വെ​ള്ളി​യോ​ട്, ഗ​വ. എ​ച്ച്.​എ​സ് വ​ന്മു​ഖം, ഗ​വ. എ​ച്ച്.​എ​സ് കാ​വി​ലും​പാ​റ, ഗ​വ. എ​ച്ച്.​എ​സ് ചെ​റു​വ​ണ്ണൂ​ര്‍, ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ല്ലാ​യി, ജി.​എ​ച്ച്.​എ​സ്.​എ​സ് ഈ​സ്റ്റ്ഹി​ല്‍, ജി.​ജി മോ​ഡ​ല്‍ എ​ച്ച്.​എ​സ്.​എ​സ് ചാ​ല​പ്പു​റം, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് കു​റ്റി​ച്ചി​റ, ഗ​വ. ബോ​യ്‌​സ് എ​ച്ച്.​എ​സ് പ​റ​യ​ഞ്ചേ​രി, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ് പ​റ​യ​ഞ്ചേ​രി, ജി.​എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങ​ല്ലൂ​ര്‍, ജി.​ആ​ര്‍.​എ​ഫ്.​ടി.​എ​ച്ച്.​എ​സ് ആ​ന​ഡ് വി.​എ​ച്ച്.​എ​സ്.​എ​സ് ബേ​പ്പൂ​ര്‍, എ​ന്‍.​ജി.​ഒ ക്വാ​ര്‍ട്ടേ​ഴ്‌​സ് ഗ​വ. എ​ച്ച്.​എ​സ് മേ​രി​ക്കു​ന്ന്, ജി.​എ​ച്ച്.​എ​സ്.​എ​സ് പെ​രി​ങ്ങ​ളം, ജി.​എ​ച്ച്.​എ​സ് ക​ക്കോ​ടി, ജി.​എ​ച്ച്.​എ​സ് കു​ണ്ടൂ​പ്പ​റ​മ്പ്, ഗ​വ. ജി.​എ​ച്ച്.​എ​സ് ന​ടു​വ​ണ്ണൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ശി​വ​പു​രം, എ​ന്‍.​എ​ന്‍ ക​ക്കാ​ട് സ്മാ​ര​ക ഗ​വ. എ​ച്ച്.​എ​സ്.​എ​സ് അ​വി​ട​ന​ല്ലൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കൊ​ള​ത്തൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ് നാ​യ​ര്‍കു​ഴി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് താ​മ​ര​ശ്ശേ​രി, ആ​ര്‍.​ഇ.​സി.​വി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ചാ​ത്ത​മം​ഗ​ലം, ഗ​വ. എ​ച്ച്.​എ​സ് പ​ന്നൂ​ര്‍, ഗ​വ. ബോ​യ്‌​സ് വി.​എ​ച്ച്.​എ​സ് എ​സ് ബാ​ലു​ശ്ശേ​രി, ഗ​വ. എ​ച്ച്.​എ​സ് പ​റ​മ്പി​ല്‍, ജി.​എ​ച്ച്.​എ​സ്.​എ​സ് ചെ​റു​വാ​ടി, ജി.​എ​ച്ച്.​എ​സ് പേ​രാ​മ്പ്ര.

നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍

സെ​ന്റ് ആ​ന്റ​ണീ​സ് ജി.​എ​ച്ച്.​എ​സ് വ​ട​ക​ര, എം.​യു.​വി.​വി.​എ​ച്ച്.​എ​സ്.​എ​സ് വ​ട​ക​ര, എം.​ജെ.​വി.​എ​ച്ച്.​എ​സ്.​എ​സ് വി​ല്യാ​പ്പ​ള്ളി, മേ​മു​ണ്ട എ​ച്ച്.​എ​സ്.​എ​സ്, ക​ട​ത്ത​നാ​ട് രാ​ജാ​സ് എ​ച്ച്.​എ​സ് പു​റ​മേ​രി, ആ​ര്‍.​എ.​സി എ​ച്ച്.​എ​സ്.​എ​സ് ക​ട​മേ​രി, ടി.​ഐ.​എം ജി.​എ​ച്ച്.​എ​സ്.​എ​സ് നാ​ദാ​പു​രം, എം.​ഐ.​എം എ​ച്ച്.​എ​സ്.​എ​സ് പേ​രോ​ട്, കെ.​പി.​എം.​എ​സ് എം ​എ​ച്ച്.​എ​സ് അ​രി​ക്കു​ളം, ഇ​രി​ങ്ങ​ണ്ണൂ​ര്‍ എ​ച്ച്.​എ​സ്.​എ​സ്, സെ​ന്റ് ജോ​ര്‍ജ് എ​ച്ച്.​എ​സ് വി​ല​ങ്ങാ​ട്, എ​സ്.​വി.​എ ജി.​എ​ച്ച്.​എ​സ് ന​ടു​വ​ത്തൂ​ര്‍, പൊ​യി​ല്‍ക്കാ​വ് എ​ച്ച്.​എ​സ്, എ​സ്.​എ​ന്‍ എ​ച്ച്.​എ​സ്.​എ​സ് തി​രു​വ​ള്ളൂ​ര്‍, റ​ഹ്മാ​നി​യ എ​ച്ച്.​എ​സ് ആ​യ​ഞ്ചേ​രി, കെ.​പി.​ഇ.​എ​സ്.​എ​ച്ച്.​എ​സ് കാ​യ​ക്കൊ​ടി, സം​സ്‌​കൃ​തം എ​ച്ച്.​എ​സ് വ​ട്ടോ​ളി, ആ​ര്‍.​എ​ന്‍.​എം എ​ച്ച്.​എ​സ് ന​രി​പ്പ​റ്റ, സെ​ന്റ് മേ​രി​സ് എ​ച്ച്.​എ​സ് മ​രു​തോ​ങ്ക​ര, ഹോ​ളി ഫാ​മി​ലി എ​ച്ച്.​എ​സ് പ​ട​ത്തു​ക​ട​വ്, പി.​ടി ചാ​ക്കോ മെ​മ്മോ​റി​യ​ല്‍ എ​ച്ച്.​എ​സ് കു​ണ്ടു​തോ​ട്, സി.​കെ.​ജി മെ​മ്മോ​റി​യ​ല്‍ എ​ച്ച്.​എ​സ് ചി​ങ്ങ​പു​റം, എ.​ജെ ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ എ​ച്ച്.​എ​സ്, കെ.​എം എ​ച്ച്.​എ​സ് കോ​ട്ട​ക്ക​ല്‍, സെ​ന്റ് മൈ​ക്കി​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് വെ​സ്റ്റ്ഹി​ല്‍, സെ​ന്റ് ജോ​സ​ഫ്‌​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് കോ​ഴി​ക്കോ​ട്, ജെ.​ഡി.​ടി ഇ​സ്‍ലാം എ​ച്ച്.​എ​സ് മേ​രി​ക്കു​ന്ന്, സാ​വി​യോ എ​ച്ച്.​എ​സ്.​എ​സ് ദേ​വ​ഗി​രി, സി.​എം.​സി ഗേ​ള്‍സ് എ​ച്ച്.​എ​സ് എ​ല​ത്തൂ​ര്‍, പി.​വി.​എ​സ്.​എ​ച്ച്.​എ​സ് എ​ര​ഞ്ഞി​ക്ക​ല്‍, എ.​കെ.​കെ.​ആ​ര്‍ ബോ​യ്‌​സ് എ​ച്ച്.​എ​സ് ചേ​ള​ന്നൂ​ര്‍, എ.​കെ.​കെ.​ആ​ര്‍ ഗേ​ള്‍സ് എ​ച്ച്.​എ​സ്സ് ചേ​ള​ന്നൂ​ര്‍, സി.​എം.​എം.​എ​ച്ച്.​എ​സ് ത​ല​ക്കു​ള​ത്തൂ​ര്‍, ഹി​മാ​യ​ത്തു​ല്‍ ഇ​സ്‌​ലാം എ​ച്ച്.​എ​സ്.​എ​സ് കോ​ഴി​ക്കോ​ട്, എ​സ്.​എ​ന്‍ ട്ര​സ്റ്റ് എ​ച്ച്.​എ​സ്.​എ​സ് ചേ​ള​ന്നൂ​ര്‍, സെ​ന്റ് മേ​രി​സ് എ​ച്ച്.​എ​സ് ക​ല്ലാ​നോ​ട്, സെ​ന്റ് ജോ​ര്‍ജ് എ​ച്ച്.​എ​സ്.​എ​സ് കു​ള​ത്തു​വ​യ​ല്‍, കു​ട്ട​മ്പൂ​ര്‍ എ​ച്ച്.​എ​സ്, പാ​വ​ണ്ടൂ​ര്‍ എ​ച്ച്.​എ​സ്.​എ​സ്, സെ​ന്റ് ജോ​ര്‍ജ് എ​ച്ച്.​എ​സ് വേ​ളം​കോ​ട്, കൂ​ത്താ​ളി വി.​എ​ച്ച്.​എ​സ്.​എ​സ്, സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ് കൂ​രാ​ച്ചു​ണ്ട്, സേ​ക്ര​ട്ട് ഹാ​ര്‍ട്ട് എ​ച്ച്.​എ​സ്.​എ​സ് തി​രു​വ​മ്പാ​ടി, സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് എ​ച്ച്.​എ​സ് പു​ന്ന​ക്ക​ല്‍, സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ് തോ​ട്ടു​മു​ക്കം, മേ​രി​ഗി​രി എ​ച്ച്.​എ​സ് മ​ര​ഞ്ചാ​ട്ടി, ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ല്‍ എ​ച്ച്.​എ​സ് കൂ​മ്പാ​റ, സെ​ന്റ് മേ​രീ​സ് എ​ച്ച്.​എ​സ് ക​ക്കാ​ടം​പൊ​യി​ല്‍, സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് എ​ച്ച്.​എ​സ്.​എ​സ് കൂ​ട​ര​ഞ്ഞി, പാ​ലോ​റ എ​ച്ച്.​എ​സ്.​എ​സ്, മ​ര്‍ക​സ് എ​ച്ച്.​എ​സ്.​എ​സ് കാ​ര​ന്തൂ​ര്‍, മു​ക്കം എ​ച്ച്.​എ​സ് മു​ക്കം, വി.​എം.​എ​ച്ച്.​എം എ​ച്ച്.​എ​സ് ആ​ന​യാം​കു​ന്ന്, ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ എ​ച്ച്.​എ​സ്എ​സ്, ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ് ക​ട്ടി​പ്പാ​റ, സെ​ന്റ് ജോ​സ​ഫ്‌​സ് എ​ച്ച്.​എ​സ് ചെ​മ്പ​നോ​ട, സെ​ന്റ് ജോ​സ​ഫ്‌​സ് എ​ച്ച്.​എ​സ് പു​ല്ലൂ​രാം​പാ​റ, എം.​കെ.​എ​ച്ച്.​എം.​എം.​ഒ.​വി.​എ​ച്ച്.​എ​സ്.​എ​സ് ഫോ​ര്‍ ഗേ​ള്‍സ്, എം.​ജി.​എം എ​ച്ച്.​എ​സ് ഈ​ങ്ങാ​പ്പു​ഴ, ച​ക്കാ​ല​ക്ക​ല്‍ എ​ച്ച്.​എ​സ് മ​ട​വൂ​ര്‍, പി.​ടി.​എം എ​ച്ച്.​എ​സ് കൊ​ടി​യ​ത്തൂ​ര്‍, മ​ര്‍ക​സ് ഗേ​ള്‍സ് എ​ച്ച്.​എ​സ്, സെ​ന്റ് ജോ​സ​ഫ്‌​സ് എ​ച്ച്.​എ​സ്.​എ​സ് കോ​ട​ഞ്ചേ​രി, നൊ​ച്ചാ​ട് എ​ച്ച്.​എ​സ്.​എ​സ്, എ.​എം.​എ​ച്ച്.​എ​സ് പൂ​വ​മ്പാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCExam ResultsDepartment of Educationkozhikode district
News Summary - SSLC: 99.36 percent pass rate in the district
Next Story