Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:43 AM IST Updated On
date_range 13 Jun 2022 5:43 AM ISTsreegokulam ശ്രീഗോകുലം എസ്.എൻ.ജി.എം കാറ്ററിങ് കോളജിൽ പുതിയ കെട്ടിടസമുച്ചയം
text_fieldsbookmark_border
ആലപ്പുഴ: ശ്രീഗോകുലം എസ്.എൻ.ജി.എം കാറ്ററിങ് കോളജിൽ പുതിയ കെട്ടിടസമുച്ചയം അഡ്വ. എ.എം. ആരിഫ് എം.പിയും ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലനും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ തുറവൂരിൽ ശ്രീഗോകുലം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍റെ 26 ഏക്കർ കാമ്പസിലാണ് കാറ്ററിങ് കോളജ്. കേരള യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഹോട്ടൽ മാനേജ്‌മെന്‍റ് പ്രഫഷനൽ ഡിഗ്രി (ബി.എച്ച്.എം.സി.ടി) കോഴ്സിന് ഭാരത സർക്കാറിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ (എ.ഐ.സി.ടി.ഇ) അംഗീകാരവുമുണ്ട്. 120 സീറ്റുകളാണുള്ളത്. 50 ശതമാനം സീറ്റുകൾ കേരള യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴി മെറിറ്റിലും 50 ശതമാനം മാനേജ്മെന്‍റ് ക്വോട്ടയിലുമാണ്. പഠിച്ചിറങ്ങുന്നവർക്ക് ശ്രീഗോകുലം ഗ്രൂപ്പിന്‍റെതന്നെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും മറ്റു ഹോട്ടലുകളിലും പ്ലേസ്മെന്‍റ് നൽകും. പ്ലസ് ടുവിന് 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9188260700, www.gokulamsngm.in ഫോട്ടോ: ശ്രീഗോകുലം എസ്.എൻ.ജി.എം കാറ്ററിങ് കോളജിൽ ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടസമുച്ചയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story