ശ്രീനാരായണഗുരു ഓപണ്‍ സർവകലാശാല ഇന്‍ഡക്ഷന്‍ പ്രോഗ്രാം
text_fieldsകോഴിക്കോട്: ശ്രീനാരായണഗുരു ഓപണ്‍ സർവകലാശാല - ജെ.ഡി.ടി ആർട്സ് ആന്‍ഡ് സയന്‍സ് കോളജ് യു ജി, പി.ജി. പഠിതാക്കളുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാം ജെ.ഡി.ടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നു. എഴുത്തുകാരൻ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടം ചെയ്തു. ജെ.ഡി.ടി സെക്രട്ടറി ഹാരിഫ് സി.എ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ ഡോ.ടി.കെ. മഖ്ബൂല്‍ സ്വാഗതം പറഞ്ഞു. കേരള ഹജ്ജ് കമ്മറ്റി ചെയർമാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശ്രീനാരായണഗുരു സർവ്വകലാശാല അസി. പ്രൊഫസർ ഡോ.മഹസിന താഹ എന്നിവർ ആശംസകള്‍ നേർന്നു. എസ്.ജിയു. ജെ.ഡി.ടി പഠന കേന്ദ്രം കോ-ഓർഡിനേറ്റർ രമേശ്.എന്‍ നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന ഇന്‍ഡക്ഷന്‍ പരിപാടിയില്‍ എസ്.ജി.യു അസി. പ്രഫസർമാരായ ഡോ. മിഥുന്‍ വി, ഡോ. സുചിത്ര വി, ഡോയ നൗഫല്‍ എന്‍, ഫൗസിയ ഷുക്കൂർ എന്നിവർ ക്ലാസുകള്‍ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

