ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി കലോത്സവം: മലപ്പുറം കോളജിന് കിരീടം
text_fieldsകോഴിക്കോട്: ജെ.ഡി.റ്റി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയുടെ കോഴിക്കോട് സോണല്‍ കലോത്സവത്തില്‍ മലപ്പുറം കോളജിന് കിരീടം.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പത്ത് പ്രാദേശിക പഠന സഹായ കേന്ദ്രങ്ങളിലെ പഠിതാക്കളുടെ വ്യക്തിഗത ഇനങ്ങളില്‍ നടന്ന കലാമത്സരങ്ങളില്‍ 153 പോയിന്‍റ് നേടിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്.
108 പോയിന്‍റ് നേടി കോഴിക്കോട് ഗവ. ആർട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം സ്ഥാനത്തെത്തി. ഫറോക്ക് കോളജ്, ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്ട്സ് ആന്‍ഡ് സയന്‍സ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനത്തില്‍ ജെ.ഡി.റ്റി സെക്രട്ടറി സി.എ. ഹാരിഫ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജെ.ഡി.റ്റി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പൽ ഡോ. ടി. കെമഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രഫ. ടി.എം. വിജയന്‍, സ്റ്റാഫ് അഡ്വൈസർ വിജിത്ത്കുമാർ, ഗവ. കോളേജ് മുണ്ടുപറമ്പ എല്‍.എസ്.സി കോഓർഡിനേറ്റർ ഡോ. യു. ശ്രീവിദ്യ, സീനിയർ ഫാക്കള്‍ട്ടി മെമ്പർ എസ്. സുജമോള്‍ എന്നിവർ സംസാരിച്ചു.
എസ്.ജി.ഒ.യു കോഴിക്കോട് റീജനൽ ഡയറക്ടർ കെ. പ്രദീപ്കുമാർ സ്വാഗതവും, ജെ.ഡി.റ്റി ഇസ്ലാം കോളജ് എല്‍.എസ്.സി കോഓർഡിനേറ്റർ എൻ. രമേശ് നന്ദിയുംപറഞ്ഞു. ഈ മാസം 28 മുതല്‍ 30 വരെ കോഴിക്കോട് ഗവ. ആർട്സ് ആന്‍ഡ് സയന്‍സിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിന് മുന്നോടിയായാണ് അഞ്ച് മേഖലാ കലോത്സവങ്ങള്‍ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

