ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി കോഴിക്കോട് റീജനൽ സോണല്‍ കലോത്സവത്തിന് തുടക്കം
text_fieldsശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയുടെ കോഴിക്കോട് സോണല്‍ കലോത്സവം സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സില്‍ ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയുടെ കോഴിക്കോട് സോണല്‍ കലോത്സവം സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ.ഡി.റ്റി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പൽ ഡോ. ടി.കെ. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സി. ഉദയകല, എ. ബാലകൃഷ്ണന്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രഫ. വിജയകുമാർ, ജെ.ഡി.റ്റി അഡ്മിനിസ്ട്രേറ്ററ്റീവ് ഓഫിസർ കെ.കെ. ഹമീദ്, ഫറോക്ക് കോളജ് എല്‍.എസ്.സി കോഓർഡിനേറ്റർ ഡോ. ഉബൈദ് എന്നിവർ സംസാരിച്ചു. എസ്.ജി.ഒ.യു കോഴിക്കോട് റീജനല്‍ ഡയറക്ടർ കെ. പ്രദീപ്കുമാർ സ്വാഗതവും ജെ.ഡി.റ്റി ഇസ്ലാം കോളജ് എല്‍.എസ്.സി കോഓർഡിനേറ്റർ എൻ. രമേശ് നന്ദിയും പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പത്ത് പ്രാദേശിക പഠന സഹായ കേന്ദ്രങ്ങളിലെ പഠിതാക്കളുടെ വ്യക്തിഗത ഇനങ്ങളില്‍ ഉള്ള കലാമത്സരങ്ങളാണ് മേഖലാ കലോത്സവത്തില്‍ അരങ്ങേറുന്നത്.
സ്റ്റേജ് ഇതര മത്സരങ്ങളായ വിവിധ ഭാഷാ രചനാ മത്സരങ്ങള്‍, പെയിന്‍റിങ്, കാർട്ടൂണ്‍, കൊളാഷ്, സ്പോട്ട് ഫോട്ടോഗ്രഫി, ക്ലേ മോഡലിങ്, വിവിധ ആലാപന മത്സരങ്ങള്‍, കഥാ പ്രസംഗം, മിമിക്രി, മോണോ ആക്ട്, വിവിധ ഭാഷകളിലെ പ്രസംഗ മത്സരങ്ങള്‍ എന്നിവയാണ് ആദ്യ ദിനം പത്ത് സ്റ്റേജുകളിലായി നടന്നത്. വിവിധ നൃത്ത ഇനങ്ങളിലെ മത്സരം, ക്ലാസിക്കല്‍ സംഗീത മത്സരങ്ങള്‍ എന്നിവയും സമാപന സമ്മേളനവും ഞായറാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

