Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി കോളനിയിൽ...

ആദിവാസി കോളനിയിൽ കായികോപകരണങ്ങൾ നൽകി

text_fields
bookmark_border
ആദിവാസി കോളനിയിൽ കായികോപകരണങ്ങൾ നൽകി
cancel
camera_alt

വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ പെ​രി​ങ്ങൊ​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ ന​ൽ​കു​ന്നു

കു​ന്ദ​മം​ഗ​ലം: വ​യ​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ണി​യ സ​മു​ദാ​യ​ത്തി​ലു​ള്ള ജ​ന​വി​ഭാ​ഗം താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളി​ൽ ഒ​ന്നാ​യ ക​ല്പ​റ്റ നാ​രാ​ങ്ങാ​ക​ണ്ടി കോ​ള​നി​യി​ൽ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി പെ​രി​ങ്ങൊ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്. ര​ണ്ട് ക്രി​ക്ക​റ്റ് ബാ​റ്റ് അ​ട​ങ്ങു​ന്ന ക്രി​ക്ക​റ്റ് കി​റ്റ്, ഫു​ട്ബാ​ൾ, നാ​ല് ഷ​ട്ടി​ൽ ബാ​റ്റ്, ഒ​രു പെ​ട്ടി കോ​ക്ക്, കാ​രം​സ്, ലൂ​ഡോ, ചെ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര​മാ​യ സ്പോ​ർ​ട്സ് കി​റ്റാ​ണ് ന​ൽ​കി​യ​ത്. മൂ​പ്പ​ൻ നെ​ല്ല​ൻ മൂ​പ്പ​ൻ, കോ​ള​നി​യി​ലെ ബി.​ആ​ർ.​സി പ്ര​തി​നി​ധി​യാ​യ ഷ​ബ്ന, കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്രോ​ഗ്രാം ഓ​ഫി​സ​റാ​യ ര​തീ​ഷ് ആ​ർ. നാ​യ​രി​ൽ​നി​ന്ന് കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പ​ച്ച​ക്ക​റി​യും ക​ണി​ക്കൊ​ന്ന​യും ക​ണി​വെ​ള്ള​രി​യും വി​റ്റു​കി​ട്ടി​യ പൈ​സ​യും കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ പോ​ക്ക​റ്റ് മ​ണി​യും ചേ​ർ​ത്താ​ണ് വ​ള​ന്റി​യ​ർ​മാ​ർ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്. വ​ള​ന്റി​യ​ർ ലീ​ഡ​ർ പി.​കെ. അ​മാ​ൻ അ​ഹ​മ്മ​ദ്, വ​ള​ന്റി​യ​ർ​മാ​രാ​യ എ​ൻ.​പി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, ടി.​പി. അ​മ​ൽ, എം. ​അ​ഭി​ന​വ്, ഇ. ​അ​മീ​ൻ അ​ബ്ദു​ല്ല, ഇ. ​മു​ഹ​മ്മ​ദ്‌ ശാ​ദി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sportstribal colonyequipment
News Summary - Sports equipment provided in tribal colony
Next Story