Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:46 AM IST Updated On
date_range 25 April 2022 5:46 AM ISTSpl കഷായം വെക്കണോ, ആയിശക്കുട്ടിയുടെ മൺകലം റെഡി
text_fieldsbookmark_border
കൊടിയത്തൂർ: മുപ്പത് വർഷത്തിലധികമായി പ്രസവാനന്തര കഷായങ്ങളും മരുന്നുകളും തയാറാക്കാൻ ഉപയോഗിക്കുന്ന മൺകലമുണ്ട് കൊടിയത്തൂർ അങ്ങാട്ടപൊയിൽ ആയിശക്കുട്ടിയുടെ കൈയിൽ. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി വീടുകളിലേക്ക് ഈ ആവശ്യത്തിന് കലം കൊണ്ടുപോയിട്ടുണ്ടെന്നും 30 വർഷം മുമ്പ് വീട്ടിലെത്തിയ മൺപാത്രക്കാരിൽനിന്ന് മൊത്തമായി വാങ്ങുകയായിരുന്നുവെന്നും രണ്ട് പാണ്ടി കലങ്ങൾ ഒഴിച്ച് ബാക്കി എല്ലാം പൊട്ടിപ്പോയെന്നും അതിൽ ഒന്ന് കഷായ ആവശ്യത്തിനും മറ്റേത് വീട്ടിലെ ഇറച്ചിവെക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് വീട്ടുകാരിയായ മാടത്തിങ്ങൽ ആയിശക്കുട്ടി പറയുന്നു. ആദ്യമാദ്യം കഷായ ആവശ്യത്തിന് അയൽവീട്ടുകാർ വാങ്ങിത്തുടങ്ങിയെങ്കിലും പിന്നീട് നിരവധി പേർ കലത്തിന്റെ ഗുണമറിഞ്ഞതോടെ ചോദിച്ചുവരാൻ തുടങ്ങി. കൊണ്ടുപോയവർ അവരുടെ ഉപയോഗം കഴിഞ്ഞ് വൃത്തിയിൽ തിരിച്ചുകൊണ്ടുവരുന്നതാണ് ഇക്കാലമത്രയും നിലനിൽക്കാൻ കാരണമെന്ന് വീട്ടുകാർ പറയുന്നു. സ്ത്രീകളുടെ പ്രസവാനന്തര ആരോഗ്യസംരക്ഷണത്തിന് കഷായങ്ങളും മരുന്നുകളും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം മൺ കലങ്ങളിലാണ് ഉപയോഗിക്കാറുള്ളത്. 30 വർഷത്തിലധികമായി ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈ കലം ആര് വന്ന് ചോദിച്ചാലും ഉപയോഗത്തിന് കൊടുക്കാൻ തയാറാണ്. എന്തുകൊണ്ട് ഇതുവരെ പൊട്ടിയില്ല എന്ന ചോദ്യത്തിന് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയും മണ്ണിന്റെ ഗുണവുമാണെന്ന് ആയിശക്കുട്ടി പറയുന്നു. ഇപ്പോൾ ഇത്തരത്തിലുള്ള മണ്ണിന്റെ പാണ്ടിക്കലങ്ങൾ ലഭിക്കുകയില്ലെന്നുള്ള ഉറച്ചവിശ്വാസത്തിലാണ് ആയിശക്കുട്ടി. kdr 3 മുപ്പത് വർഷം മുമ്പുള്ള പാണ്ടിക്കലങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
