പ്രത്യേക പ്രാർഥന നടത്തുക –പി. മുജീബ് റഹ്മാൻ
text_fieldsപി. മുജീബ് റഹ്മാൻ
കോഴിക്കോട്: പശ്ചിമേഷ്യയിലെ സമാധാനത്തിനായി എല്ലാ പള്ളികളിലും അഞ്ചുനേരത്തെ ജമാഅത്ത് നമസ്കാരങ്ങളിൽ ‘ഖുനൂത്തുന്നാസില’ നിർവഹിക്കണമെന്ന് മുഴുവൻ മഹല്ല്, മസ്ജിദ് ഭാരവാഹികളോടും ഇമാമുമാരോടും ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ അഭ്യർഥിച്ചു. ഇസ്ലാമിക ലോകത്തിന്റെ ഹൃദയഭൂമിയായ മിഡിൽ ഈസ്റ്റ് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
അധിനിവേശത്തിന്റെ ക്രൂരതകൾക്ക് ഇരയായി കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും പിടഞ്ഞുവീഴുമ്പോൾ, വിശ്വസ്തരായ നേതാക്കളുടെ രക്തസാക്ഷിത്വം വിശ്വാസി സമൂഹത്തിന് ആഴത്തിലുള്ള വേദനയാണ് നൽകുന്നത്. സമാധാനത്തിന്റെ കവാടങ്ങൾ അടയുകയും യുദ്ധത്തിന്റെ കാർമേഘങ്ങൾ പടരുകയും ചെയ്യുന്ന നിർണായക ഘട്ടത്തിൽ ദൈവത്തിന്റെ സഹായത്തിനായി നാം കണ്ഠമിടറി പ്രാർഥിക്കേണ്ടതുണ്ടെന്നും അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. മനുഷ്യരുടെ പ്രാർഥനകൾ മർദിതർക്ക് കാവലായും അക്രമികൾക്ക് താക്കീതായും മാറട്ടെയെന്നും ലോകത്തിന് സമാധാനം തിരികെ നൽകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെയെന്നും അമീർ പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

