Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിവാരത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി ബസ് സ്റ്റോപ് അനുവദിച്ചു

text_fields
bookmark_border
ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്ന​തി​ന് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി
അടിവാരത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി ബസ് സ്റ്റോപ് അനുവദിച്ചു
cancel
camera_alt

അ​ടി​വാ​രം അ​ങ്ങാ​ടി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ച ബ​സ് സ്റ്റോ​പ്

പു​തു​പ്പാ​ടി: ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​വാ​രം അ​ങ്ങാ​ടി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി ബ​സ് സ്റ്റോ​പ് അ​നു​വ​ദി​ച്ചു. അ​ങ്ങാ​ടി​യി​ൽ ഭി​ന്ന​ശേ​ഷി ബ​സ് സ്റ്റോ​പ്പി​നാ​യി പ്ര​ത്യേ​കം ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഇ​നി അ​ടി​വാ​രം അ​ങ്ങാ​ടി​യി​ൽ നി​ന്ന് ബ​സി​ൽ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യാം. ബ​സ് സ്റ്റാ​ൻ​ഡ് അ​ങ്ങാ​ടി​യി​ൽ നി​ന്ന് 500 മീ​റ്റ​റോ​ളം ദൂ​ര​ത്ത് ആ​യ​തി​നാ​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​പ്ര​കാ​രം ഒ​രു നി​ർ​ദേ​ശം ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​ർ ന​ൽ​കി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്ന​തി​ന് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

വീ​ൽ ചെ​യ​ർ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു.​ആ​ർ.​ഒ) ജി​ല്ല ക​മ്മി​റ്റി​യു​ടെ പ​രി​ശ്ര​മ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഡ​ബ്ല്യു.​ആ​ർ.​ഒ. പ്ര​സി​ഡ​ൻ​റ് ബ​വീ​ഷ് ബാ​ൽ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Special Bus Stop Allocated for Differently Abled Persons at Adivaram
Next Story