സ്പാകളിൽ വ്യാപക പരിശോധന; 20 മസാജ് സെന്ററുകൾ അടപ്പിച്ചു
text_fieldsകോഴിക്കോട്: നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസിന്റെ വ്യാപക പരിശോധന. 70 ഓളം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് അറസ്റ്റിലായി. എലത്തൂർ, കസബ, ടൗൺ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മതിയായ രേഖകളില്ലാത്ത 20 മസാജ് സെന്ററുകൾ അടപ്പിക്കുകയും ആറ് മസാജ് സെന്ററുകൾ അടപ്പിക്കുന്നതിന് നോട്ടിസ് നൽകുകയും ചെയ്തു.
സ്പാകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്ത് നൽകണമെന്ന് നിർദേശം നൽകി. കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളുമായി ചേര്ന്ന് സ്പാകളുടെയും മസാജ് സെന്ററുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി തുടർ ദിവസങ്ങളിലും പരിശോധന നടക്കും. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര് എ.പി. ഷൗക്കത്തലി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

