Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right‘പട്ടാളക്കാരന്റെ’...

‘പട്ടാളക്കാരന്റെ’ ഓൺലൈൻ തട്ടിപ്പ്; അന്വേഷണം തുടങ്ങാതെ പൊലീസ്

text_fields
bookmark_border
‘പട്ടാളക്കാരന്റെ’ ഓൺലൈൻ തട്ടിപ്പ്; അന്വേഷണം തുടങ്ങാതെ പൊലീസ്
cancel

കോ​ഴി​ക്കോ​ട്: പ​ട്ടാ​ള ക്യാ​മ്പി​​ലേ​ക്ക് 100 കി​ലോ മ​ത്സ്യം ഓ​ർ​ഡ​ർ ചെ​യ്ത് മീ​ൻ​വി​ൽ​പ​ന​ക്കാ​ര​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 22,000 രൂ​പ ഓ​ൺ​ലൈ​നാ​യി ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങാ​തെ പൊ​ലീ​സ്. ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി റോ​ഡി​ലെ മ​ത്സ്യ​വി​ൽ​പ​ന​ക്കാ​​ര​ൻ പി. ​സി​ദ്ദീ​ഖി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ജ​നു​വ​രി 15നാ​യി​രു​ന്നു ത​ട്ടി​പ്പ്. ഫ​റോ​ക്ക് പൊ​ലീ​സ് പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് ഒ​രു ത​വ​ണ മൊ​ഴി​യെ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റു കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ല. പ​രാ​തി​യി​ൽ ഇ​തു​വ​രെ കേ​സ് പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. അ​തി​നി​ടെ, പ​രാ​തി കേ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥ​ലം​മാ​റി​പ്പോ​വു​ക​യും ചെ​യ്തു.

നേ​ര​ത്തേ സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ൾ സൈ​ബ​ർ ക്രൈം ​പൊ​ലീ​സാ​ണ് അ​ന്വേ​ഷി​ച്ച​തെ​ങ്കി​ൽ നി​ല​വി​ൽ ഇ​ത്ത​രം കേ​സു​ക​ൾ ലോ​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നും സാ​​ങ്കേ​തി​ക​സ​ഹാ​യ​ങ്ങ​ൾ​ക്ക് സൈ​ബ​ർ പൊ​ലീ​സി​ന്റെ സ​ഹാ​യം തേ​ടാ​നു​മാ​ണ് നി​ർ​​ദേ​ശം. എ​ന്നാ​ൽ, ലോ​ക്ക​ൽ പൊ​ലീ​സ് ഇ​ത്ത​രം കേ​സു​ക​ൾ വേ​ണ്ട​ത്ര ജാ​ഗ്ര​ത​യോ​ടെ കാ​ണു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​യ​തി​നി​ടെ​യാ​ണ് ത​ട്ടി​പ്പി​ൽ കേ​സ് പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളു​ടെ ഫോ​ൺ ന​മ്പ​റി​ന്റെ ഡി.​പി ചി​ത്രം​പോ​ലും പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടി​ല്ല.

അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്ട​മാ​യ​തോ​ടെ സി​ദ്ദീ​ഖ് ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ അ​ക്ഷ​യ സെ​ന്റ​ർ വ​ഴി ഓ​ൺ​ലൈ​ൻ ത​ട്ടി​​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ടോ​ൾ​​ഫ്രീ ന​മ്പ​റി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

സി​ദ്ദീ​ഖി​ന്റെ ഫോ​ണി​ലേ​ക്ക് പ​ട്ടാ​ള​ക്കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ വി​ളി​ച്ചി​ട്ട് അ​ടു​ത്ത ദി​വ​സം ഫാ​റൂ​ഖ് കോ​ള​ജി​ലെ ക്യാ​മ്പി​ലേ​ക്ക് 100 കി​ലോ മ​ത്സ്യം വേ​ണ​മെ​ന്ന് ഹി​ന്ദി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹി​ന്ദി അ​റി​യാ​ത്ത​തി​നാ​ൽ സി​ദ്ദീ​ഖ് സ​ഹാ​യി​യാ​യ വാ​സി​ഫി​ന് മൊ​ബൈ​ൽ കൈ​മാ​റി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി. ഇ​തി​നി​ടെ ‘പ​ട്ടാ​ള​ക്കാ​ര​ൻ’ വി​ശ്വാ​സ്യ​ത​ക്കാ​യി ഒ​രു കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ പ​ട്ടാ​ള​ക്കാ​ർ നി​ൽ​ക്കു​ന്ന ചി​ത്ര​മ​യ​ച്ചു. ഫാ​റൂ​ഖ് കോ​ള​ജി​ലെ എ​ൻ.​സി.​സി ക്യാ​മ്പി​ലേ​ക്ക് മീ​ൻ എ​ന്നാ​ണ് സി​ദ്ദീ​ഖ് ക​രു​തി​യ​ത്. 100 കി​ലോ മീ​ൻ 28,000 രൂ​പ​ക്ക് ന​ൽ​കാ​മെ​ന്ന​റി​യി​ച്ച​തോ​ടെ​യാ​ണ് അ​ഡ്വാ​ൻ​സ് തു​ക അ​യ​ക്കാ​ൻ അ​ക്കൗ​ണ്ട് ന​മ്പ​ർ ചോ​ദി​ച്ച​ത്.

15,000 രൂ​പ അ​ഡ്വാ​ൻ​സാ​യി ന​ൽ​കാ​മെ​ന്നും ബാ​ക്കി തു​ക മ​ത്സ്യം ക്യാ​മ്പി​ൽ എ​ത്തി​ക്കു​മ്പോ​ൾ നേ​രി​ട്ട് ന​ൽ​കാ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. അ​ക്കൗ​ണ്ടി​ന്റെ ക്യൂ​ആ​ർ കോ​ഡ് അ​യ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​ത് പ​റ്റി​ല്ലെ​ന്നാ​യി. തു​ട​ർ​ന്ന് ഗൂ​ഗ്ൾ​പേ ന​മ്പ​ർ ന​ൽ​കി​യെ​ങ്കി​ലും അ​തും പോ​രെ​ന്നും മ​റ്റൊ​രു ഫോ​ൺ ന​മ്പ​ർ ന​ൽ​കാ​നും പ​റ​ഞ്ഞു.

ഇ​തോ​ടെ സി​ദ്ദീ​ഖ് മ​ക​ൻ മു​സ്ത​ഫ​യു​ടെ ന​മ്പ​ർ ന​ൽ​കി. പ​ട്ടാ​ള​ക്കാ​ര​ൻ മു​സ്ത​ഫ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് വി​ഡി​യോ കാ​ൾ ചെ​യ്ത് സി​ദ്ദീ​ഖി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ലെ ഗൂ​ഗ്ൾ​പേ എ​ടു​ത്ത് ചി​ല ‘ക്ര​മീ​ക​ര​ണ​ങ്ങ​ൾ’ വ​രു​ത്താ​നും ര​ഹ​സ്യ​ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശി​ച്ചു. ഗൂ​ഗ്ൾ​പേ​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി ര​ഹ​സ്യ​ന​മ്പ​ർ ന​ൽ​കി നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 22,190 രൂ​പ ന​ഷ്ട​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SoldierInvestigationOnline ScamPoliceKozhikode News
News Summary - Soldier-​​Online-Scam-Police-Investigation
Next Story