പൊതുമരാമത്ത് കെട്ടിടങ്ങളിൽ സൗരോർജ വൈദ്യുതി വ്യാപകമാക്കും
text_fieldsരാമനാട്ടുകര: പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കെട്ടിടങ്ങളിൽ സൗരോർജ വൈദ്യുതി പദ്ധതികൾ വ്യാപകമാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രാമനാട്ടുകരയിൽ വൈദ്യുതി ബോർഡിന്റെ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകളുടെയും സൗരോർജ നിലയങ്ങളുടെയും കോഴിക്കോട് ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 142 സൗരോർജ നിലയങ്ങളും 155 ചാർജിങ് സ്റ്റേഷനുകളും നാടിനു സമർപ്പിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ തൃശൂർ രാമനിലയത്തിൽനിന്ന് ഓൺലൈനായി അധ്യക്ഷത വഹിച്ചു. കെ.എം. സച്ചിൻദേവ് എം.എൽ.എ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ബുഷ്‌റ റഫീഖ്, വൈസ് ചെയർമാൻ കെ. സുരേഷ്, പൊതുമരാമത്ത് സമിതി ചെയർമാൻ പി.കെ. അബ്ദുൽ ലത്തീഫ്, കെ.കെ. ആലിക്കുട്ടി, ടി. രാധ ഗോപി, മുരളി മുണ്ടേങ്ങാട്ട്, ടി.എ. അസീസ്, ബഷീർ കുണ്ടായിതോട്, എയർലൈൻസ് അസീസ്, നൗഷാദ് രാമനാട്ടുകര, പ്രസന്നൻ പ്രണവം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

