നോക്കുകുത്തിയായി സൗരോർജ പാനലുകൾ
text_fieldsനാദാപുരം അതിഥിമന്ദിരത്തിനു മുകളിൽ സ്ഥാപിച്ച സൗരോർജ പാനലുകൾ
നാദാപുരം: പുരപ്പുറം വൈദ്യുതി പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സൗരോർജ പാനലുകൾ നോക്കുകുത്തിയാകുന്നു. നാദാപുരം അതിഥി മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച പാനലിൽനിന്നാണ് ഒരു യൂനിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിക്കാത്തത്. 2020ലാണ് പദ്ധതിയുടെ ഭാഗമായി സൗരോർജ ഉപകരണങ്ങൾ ഇവിടെ എത്തിക്കുന്നത്. കോവിഡ് കാരണം നിർമാണം വൈകി. 2021 അവസാനത്തോടെ ഇവ പുരപ്പുറത്ത് സ്ഥാപിച്ചു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനം 20 ലക്ഷത്തോളം രൂപക്കാണ് നിർമാണ കരാർ ഏറ്റെടുത്തത്. അതിഥി മന്ദിരം പൂർണമായി സൗരോർജ വൈദ്യുതിയിലേക്ക് മാറ്റാനും അധികം വരുന്നത് വൈദ്യുതി വകുപ്പിന് നൽകി വരുമാനം കണ്ടെത്തുകയുമായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. തണൽ ലഭിക്കാൻ കെട്ടിടത്തിനു ചുറ്റുമുള്ള വിലപിടിപ്പുള്ള നിരവധി മരങ്ങളടക്കം മുറിച്ചുമാറ്റുകയുണ്ടായി.
എന്നാൽ, എപ്പോൾ ഇതിൽനിന്ന് വൈദ്യുതി ലഭ്യമാക്കും എന്നതിന് ആർക്കും മറുപടിയില്ല. അടുത്തിടെ വൈദ്യുതി റെഗുലേറ്ററി കമീഷൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ വരുത്തിയതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

