Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗരോർജ പാനൽ മോഷണം;...

സൗരോർജ പാനൽ മോഷണം; ഒത്തുതീർപ്പ് ശ്രമം വിവാദമായി

text_fields
bookmark_border
സൗരോർജ പാനൽ മോഷണം; ഒത്തുതീർപ്പ് ശ്രമം വിവാദമായി
cancel

കു​ന്ദ​മം​ഗ​ലം: കാ​ണാ​താ​യ സൗ​രോ​ർ​ജ പാ​ന​ൽ തി​രി​ച്ചെ​ത്തി​ച്ചു പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നു​ള്ള ശ്ര​മം വി​വാ​ദ​മാ​യി. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ പാ​ന​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണം പോ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് സൗ​രോ​ർ​ജ പാ​ന​ൽ തി​രി​ച്ചേ​ൽ​പി​ച്ച് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് വി​വാ​ദ​മാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി ഏ​താ​നും ദി​വ​സം മു​മ്പ് ടെ​ക്നി​ഷ്യ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് 10 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള 2014ൽ ​സ്ഥാ​പി​ച്ച 29 സൗ​രോ​ർ​ജ പാ​ന​ലു​ക​ളി​ൽ ചി​ല​തു കാ​ണാ​നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്.

സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

വാ​ഹ​ന ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടു​പോ​യ മു​ഴു​വ​ൻ സൗ​രോ​ർ​ജ പാ​ന​ലും പൊ​ലീ​സ് ഇ​ട​പെ​ട്ട് സ്ഥ​ല​ത്തു​നി​ന്ന് തി​രി​കെ എ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​ശ്നം ഏ​റ്റെ​ടു​ത്ത​തും സം​ഭ​വം വി​വാ​ദ​മാ​യ​തും.

മുസ്‌ലിം ലീഗ് പ്രതിഷേധ സമരം

കു​ന്ദ​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ൽ സോ​ളാ​ർ പാ​ന​ൽ മോ​ഷ​ണം ന​ട​ത്തി​യ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ഒ. ​ഉ​സ്സൈ​ൻ, എ.​കെ. ഷൗ​ക്ക​ത്ത്, എം. ​ബാ​ബു​മോ​ൻ, സി​ദീ​ഖ് തെ​ക്ക​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftSolar PanelControversial
News Summary - Solar panel theft; The settlement attempt was controversial
Next Story