ഭിന്നശേഷി കുട്ടികൾക്ക് 'സ്നേഹക്കൂട്' പാർപ്പിടമുയരുന്നു
text_fieldsനിർമാണം നടക്കുന്ന പന്തിരിക്കറയിലെ 'സ്നേഹക്കൂട്' പാർപ്പിട സമുച്ചയം
പാലേരി: തണലിന്റെ നേതൃത്വത്തിൽ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ രണ്ട് ഏക്കർ ഭൂമിയിൽ ആരോരുമില്ലാത്ത ഭിന്നശേഷി കുട്ടികളെ താമസിപ്പിക്കാൻ സ്‌നേഹക്കൂടെന്ന പേരിൽ കോട്ടേജുകൾ ഉയരുന്നു.സംരക്ഷിക്കാൻ ആളില്ലാത്ത നൂറോളം കുട്ടികൾക്കുള്ള പാർപ്പിട, തൊഴിൽ പരിശീലന സംവിധാനമാണ് ഒരുക്കുന്നത്. വീടുകളുടെ ഒന്നാം ഘട്ടനിർമാണം ത്വരിത വേഗത്തിൽ മുന്നേറുകയാണ്.
ആദ്യബ്ലോക്ക് ഡിസംബറിൽ ഉദ്‌ഘാടനം ചെയ്യുമെന്ന ഭാരവാഹികൾ പറയുന്നു. വ്യവസായി എർണാകുളം കോതമംഗലം പൂങ്കുഴി സമീർ, യു.എ.ഇ പ്രവാസി ടി.ടി.കെ. അമ്മദ് ഹാജി (ജാതിയേരി) എന്നിവരാണ് കെട്ടിടം സ്‌പോൺസർ ചെയ്തത്.
അനുബന്ധമായി പ്രവാസിയായ അരീക്കരനവാസ് (എടച്ചേരി) പാലേരിയിൽ സൗജന്യമായി നൽകി 55 സെന്റ് ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ ന്യൂറോ റിഹാബ് സെന്റർ നിർമാണവും കുറ്റ്യാടി സി.കെ. കുഞ്ഞബ്ദുല്ല ചാരിറ്റബിൾ ട്രസ്റ്റും മൈക്രോയും ചേർന്ന് നൽകിയ സ്ഥലത്ത് റോബോട്ടിക് സൗകര്യങ്ങളോടുകൂടിയ ഇ.ഐ.സി (ഏർലി ഇന്റർമെൻഷൻ) നിർമാണവും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് തണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

