ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; പ്രതി പിടിയിൽ
text_fieldsമുസ്തഫ
കോഴിക്കോട്: ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ചക്കുംകടവ് കോയാസ് ഹോട്ടലിന്റെ മുൻവശം വെച്ച് വ്യാജ ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തുകയായിരുന്ന കല്ലായി കപ്പക്കൽ സ്വദേശി മണ്ണടത്ത് പറമ്പ് വീട്ടിൽ മുസ്തഫ (54)യെയാണ് പന്നിയങ്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച ലോട്ടറി കച്ചവടക്കാരനെ തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ പ്രതിയുടെ കൈയിൽനിന്ന് ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്താൻ ഉപയോഗിച്ച മൊബെൽ ഫോണും ലോട്ടറി നമ്പറുകൾ എഴുതിയ കടലാസ് തുണ്ടുകളും 5450 രൂപയും പൊലീസ് കണ്ടെടുത്തു. പരിശോധനയിൽ, കൂടുതൽ തുക ഓൺലൈൻ ഇടപാട് വഴിയാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

