ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബാൾ സില്‍വര്‍ ഹില്‍ ട്രോഫി കോഴിക്കോടിന്
text_fieldsകോഴിക്കോട്: സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോർട്ടിൽ നടന്ന 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസും പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസും ജേതാക്കളായി. ആൺകുട്ടികളുടെ അണ്ടർ-19, അണ്ടർ-13 വിഭാഗത്തിൽ കിരീടം നേടിയ സിൽവർ ഹിൽസ് ഇരട്ട നേട്ടം സ്വന്തമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്
അണ്ടർ-19 ആൺകുട്ടികളുടെ ഫൈനലിൽ ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്കൂളിനെ 56-40ന് പരാജയപ്പെടുത്തിയാണ് സിൽവർ ഹിൽസ് കിരീടം നേടിയത്. അണ്ടർ-19 പെൺകുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് 49-34ന് കാരമട എസ്.വി.ജി.വി മെട്രിക്കുലേഷൻ സ്കൂളിനെ തോൽപിച്ചു.
അണ്ടർ-13 മിനി ബോയ്സ് ഫൈനലിൽ ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിനെ 62-35ന് തോൽപിച്ചാണ് സിൽവർ ഹിൽസ് കിരീടം നേടിയത്.
വ്യക്തിഗത പുരസ്കാരങ്ങളിൽ അണ്ടർ-19 ആൺകുട്ടികളുടെ മികച്ച കളിക്കാരനായി വിശാൽ പി.കെയും പെൺകുട്ടികളുടെ വിഭാഗത്തിൽ അക്ഷര കെയും അണ്ടർ-13 ആൺകുട്ടികളുടെ വിഭാഗത്തിൽ ആയുഷ് എസും തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് പ്രമോദ് പി. സമാപനം നടത്തി. സിൽവർ ഹിൽസ് കോർ ലീഡർഷിപ്പ് പാനലിലെ മാനേജർ റവ. ഫാ. അഗസ്റ്റിൻ കെ. മാത്യു സി.എം.ഐ, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. മാത്യു കളപ്പുരയിൽ സി.എം.ഐ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ റവ. ഫാ. സനീഷ് മാത്യു സി.എം.ഐ എന്നിവർ റഫറിമാർക്കും മാച്ച് ഒഫീഷ്യൽമാർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. ടൂർണമെന്റ് പതാക താഴ്ത്തിയതോടെ മത്സരങ്ങൾക്ക് ടൂർണമെന്റിന് സമാപനം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

