Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right1962 സ്റ്റാഫ്...

1962 സ്റ്റാഫ് പാറ്റേണാണ്, എന്നിട്ടും...മെഡിക്കൽ കോളജിൽ 80 ഡോക്ടർമാരുടെ കുറവ്

text_fields
bookmark_border
1962 സ്റ്റാഫ് പാറ്റേണാണ്, എന്നിട്ടും...മെഡിക്കൽ കോളജിൽ  80 ഡോക്ടർമാരുടെ കുറവ്
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ന്നാ​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​ർ മ​രു​ന്നി​നു​മാ​ത്രം. പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ തു​ട​ങ്ങി 469 സ്ഥി​രം ത​സ്തി​ക​ക​ളാ​ണ് മ​ല​ബാ​റി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ള്ള​ത്.

ഇ​തി​ൽ 389 പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ബാ​ക്കി 80 ത​സ്തി​ക​യി​ൽ ആ​ളി​ല്ല. ഇ​തി​ൽ പ​ല​തും വ​ർ​ഷ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ ഡോ​ക്ട​ർ​മാ​രു​ടെ ലോ​ങ് ലീ​വ്, മെ​റ്റേ​ണി​റ്റി ലീ​വ് തു​ട​ങ്ങി​യ ഒ​ഴി​വു​ക​ൾ വേ​റെ​യും.

രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​മ്പോ​ൾ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​പ​ര്യാ​പ്ത​ത വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​ത്തെ​യും രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് കാ​ര​ണം എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു പി.​ജി സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​ര​വും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും.

1962 സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​സ​രി​ച്ച് അ​നു​വ​ദി​ച്ച പോ​സ്റ്റു​ക​ളാ​ണ് ഇ​ത്ര​യും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് എ​ന്ന​ത് അ​പ​ര്യാ​പ്ത​യു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്നു. അ​തി​ന് ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ധാ​രാ​ളം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും വി​വി​ധ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ഒ​രു ത​സ്കി​ക​പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍മാ​രെ ത​ന്നെ പു​തു​താ​യി തു​ട​ങ്ങു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പു​ന​ർ വി​ന്യ​സി​ക്കു​മ്പോ​ൾ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. ഏ​റ്റ​വും അ​ത്യാ​വ​ശ്യം വേ​ണ്ട അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ​പോ​ലും അ​ഞ്ചു പോ​സ്റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് രോ​ഗി​ക​ളു​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ആ​ദ്യ എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ത്. എ​ന്നാ​ൽ, ഇ​തി​ൽ ആ​കെ​യു​ള്ള നാ​ലു ത​സ്തി​ക​യി​ൽ മൂ​ന്നും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. ഒ​രു പ്ര​ഫ​സ​റും ര​ണ്ടു അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും. സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഒ​ന്നും. അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ആ​റും.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു പ്ര​ഫ​സ​ർ​മാ​രു​ടെ​യും ഒ​മ്പ​തു അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ​യും ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. മൊ​ത്തം 11 ഒ​ഴി​വ്. അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു ത​സ്തി​ക​യി​ൽ ആ​ളി​ല്ല. ഗാ​സ്ട്രോ എ​ന്റോ​ള​ജി​യി​ൽ ആ​കെ ഉ​ള്ള ആ​റു ത​സ്തി​ക​യി​ലാ​ണ് മൂ​ന്നും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. കാ​ര്‍ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​മ്പ​ത് ത​സ്തി​ക​യി​ൽ ഒ​രു പ്ര​ഫ​സ​ർ അ​ട​ക്കം നാ​ലു​പേ​രു​ടെ ഒ​ഴി​വു​ണ്ട്. അ​ന​സ്തേ​ഷ്യ​യി​ൽ അ​ഞ്ച് ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി​യി​ൽ 12ൽ ​മൂ​ന്ന് പോ​സ്റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ്രോ​ള​ജി​യി​ൽ നാ​ലി​ൽ ര​ണ്ടും ഒ​ഴി​വാ​ണ്. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 21 അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍മാ​ര്‍ വേ​ണ്ടി​ട​ത്ത് അ​ഞ്ച് ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. ര​ണ്ട് അ​ധ്യാ​പ​ക​ര്‍ ഇ​വി​ടെ ത​ന്നെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി​യി​ലേ​ക്ക് മാ​റ്റി. കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് പ്ര​ഫ​സ​ര്‍മാ​രു​ടെ ത​സ്തി​ക​യി​ല്‍ ഒ​ന്നു നാ​ലു വ​ര്‍ഷം മു​മ്പ് കോ​ട്ട​യ​ത്തേ​ക്കു മാ​റ്റി​യ​താ​ണ്.

14 അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍മാ​ര്‍ വേ​ണ്ടി​ട​ത്ത് അ​ഞ്ച് ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ.​എ​ന്‍.​ടി വി​ഭാ​ഗ​ത്തി​ല്‍ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ര​ഫ​സ​ര്‍ ത​സ്തി​ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റി. പ​ക​രം ത​സ്തി​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ച​ര്‍മ​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു പ്ര​ഫ​സ​റു​ടെ​യും ഒ​രു അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​ടെ​യും ഒ​ഴി​വു​ണ്ട്.

ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​ണ്. നെ​ഞ്ചു​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു പ്ര​ഫ​സ​റു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. ഉ​ദ​ര​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു പ്ര​ഫ​സ​ര്‍, ര​ണ്ട് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍ എ​ന്നി​വ​രു​ടെ ഒ​ഴി​വ് ര​ണ്ട് വ​ര്‍ഷ​മാ​യി നി​ക​ത്താ​തെ കി​ട​ക്കു​ന്നു. ഒ​രു പ്ര​ഫ​സ​റും ഒ​രു അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റും മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ജ​ന​റ​ൽ മെ​ഡി​സി​ൻ അ​ട​ക്ക​മു​ള്ള സീ​നി​യ​ര്‍ റ​സി​ഡ​ന്റു​മാ​ര്‍ വേ​ണ്ടി​ട​ത്ത് ഉ​ള്ള​ത് മൂ​ന്ന് പേ​ര്‍ മാ​ത്രം. ഫാ​മി​ലി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​കം ഡോ​ക്ട​ർ​മാ​രെ ത​ന്നെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മെ​ഡി​സി​ൻ വി​ഭാ​ഗ​മാ​ണ് ഇ​തും ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ന്ന​ത്. മാ​ത്ര​മ​ല്ല, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ല ത​സ്തി​ക​ക​ളും പു​തു​താ​യി തു​ട​ങ്ങി​യ മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegeShortage of 80 doctors
News Summary - Shortage of 80 doctors at medical college
Next Story