Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:03 AM IST Updated On
date_range 19 Aug 2022 1:03 AM ISTSHOBHA YARRA കൃഷ്ണഭക്തിയില്‍ ലയിച്ച് വടകര നഗരം
text_fieldsbookmark_border
വടകര: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ബാലദിന ആഘോഷത്തില്‍ വടകര നഗരം മറ്റൊരു അമ്പാടിയായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ശോഭായാത്രകള്‍ വടകര അടക്കതെരുവില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണം ചെയ്ത് ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തില്‍ (അമ്പാടി) സമാപിച്ചു. മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. എം.ആർ. പ്രമോദ്, പി. സ്മിത വത്സലൻ, എൻ.കെ. പത്മപ്രഭ, ബൈജു കരീപ്പള്ളി എന്നിവർ സംസാരിച്ചു. ആവിക്കല്‍, ബീച്ച്, കൊട്ടക്കുളങ്ങര ക്ഷേത്രം, പാക്കയില്‍ നടോല്‍ ക്ഷേത്രം, പുതിയാപ്പ്, അറക്കിലാട്, ഒതയോത്ത് പരദേവത ക്ഷേത്രം, ചോറോട് ഭഗവതി ക്ഷേത്രം, അറക്കിലാട് പരദേവത ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ശോഭായാത്രകള്‍ ആരംഭിച്ചത്. saji 5 ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ദാഹം തീർക്കുന്ന ഉണ്ണിക്കണ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
