ഷീജക്ക് സഹോദരി വൃക്ക നൽകും; ചികിത്സക്ക് വേണം സുമനസ്സുകളുടെ പിന്തുണ
text_fieldsഷീജ
കാരാട്: വൃക്കകൾ തകരാറിലായ വീട്ടമ്മ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കാരാട് താന്നിക്കോട്ടുപാടം ചെറുകണ്ണാമ്പുറത്ത് ഷീജയാണ് 10 വർഷത്തോളമായി ചികിത്സ തുടരുന്നത്. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. വൃക്ക നൽകാൻ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും 20 ലക്ഷത്തോളം രൂപയെങ്കിലും വേണം.
കൂലിപ്പണിക്കാരനായ ഭർത്താവും കുടുംബവുമാണ് ഷീജക്കുള്ളത്. ചികിത്സക്കായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: പി.കെ.സുധ (ചെയർപേഴ്സൻ), പി.പി.മോഹനൻ (കൺ). കേരള ഗ്രാമീണ ബാങ്ക് അഴിഞ്ഞിലം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40154101074729 IFSC . KLGB0040154.

