Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.സി.യുവിലെ പീഡനം:...

ഐ.സി.യുവിലെ പീഡനം: പ്രതി പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
kozhikode medical college
cancel

കോ​ഴി​ക്കോ​ട്: മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കു​റ്റ​കൃ​ത്യം ന​ട​ന്ന വാ​ർ​ഡി​ൽ പ്ര​തി​യെ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു. ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് പ്ര​തി​യെ ഐ.​സി.​യു​വി​ൽ കൊ​ണ്ടു​വ​ന്ന് ന​ഴ്സു​മാ​രോ​ട് തെ​ളി​വെ​ടു​ത്ത​ത്.

പ്ര​തി​യെ കൊ​ണ്ടു​വ​ന്ന​​പ്പോ​ൾ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യ​തി​നാ​ൽ പൊ​ലീ​സ് പെ​െ​ട്ട​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മാ​ർ​ച്ച് 18നാ​ണ് കു​റ്റ​കൃ​ത്യം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​തി അ​റ​സ്റ്റി​ലാ​യി. പീ​ഡ​നം ന​ട​ന്ന​താ​യി മ​ജി​സ്​​ട്രേ​റ്റി​നും യു​വ​തി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റും അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ മൊ​ഴി തി​രു​ത്തി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ കേ​സി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യി​ൽ പെ​ട്ട​വ​രാ​ണ് കേ​സി​ലു​ൾ​പ്പെ​ട്ട അ​ഞ്ചു ജീ​വ​ന​ക്കാ​രി​ക​ൾ. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണ് പ്ര​തി​ക​ൾ. അ​തി​നി​ടെ അ​തി​ജീ​വി​ത​ക്ക​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്കു​ക​യും പ​രാ​തി മേ​ല​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത ന​ഴ്സി​ങ് ഓ​ഫി​സ​റെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

എ​ൻ.​ജി.​ഒ യൂ​നി​യ​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം. ന​ഴ്സി​ങ് ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച ന​ഴ്സ​സ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​ന്റെ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICUsexual assaultarrest
News Summary - sexual assault in ICU-Accused in police custody
Next Story