Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈക്കൂലി കേസിൽ...

കൈക്കൂലി കേസിൽ ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

text_fields
bookmark_border
കൈക്കൂലി കേസിൽ ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ൽ മു​ൻ വാ​ണി​ജ്യ വി​ൽ​പ​ന നി​കു​തി ഓ​ഫി​സ​ർ​ക്ക് ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. മ​ല​പ്പു​റം വാ​ണി​ജ്യ വി​ൽ​പ​ന നി​കു​തി ഓ​ഫി​സി​ലെ മു​ൻ ഇ​ന്റ​ലി​ജ​ൻ​സ് ഓ​ഫി​സ​റും തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി​യു​മാ​യ കെ. ​മോ​ഹ​ന​നെ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജ് ഷി​ബു തോ​മ​സ് ശി​ക്ഷി​ച്ച​ത്. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ മേ​ലെ ചേ​ളാ​രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ളും ബി​ല്ലു​ക​ളും മ​ല​പ്പു​റം വാ​ണി​ജ്യ വി​ൽ​പ​ന നി​കു​തി ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മോ​ഹ​ന​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​പ്ര​കാ​രം ഓ​ഫി​സി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​നോ​ട് മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ൻ ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ​തോ​ടെ പി​ഴ കു​റ​ച്ച് ന​ൽ​കു​ന്ന​തി​ന് 60,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ജി​ല​ൻ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം മോ​ഹ​ന​നെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. വി​ജി​ല​ൻ​സ് ഉ​ത്ത​ര​മേ​ഖ​ല മു​ൻ ഡി​വൈ.​എ​സ്.​പി അ​ശ്വ​കു​മാ​ർ, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കു​ഞ്ഞി​മൊ​യ്തീ​ൻ കു​ട്ടി, സു​നി​ൽ പു​ളി​ക്ക​ൽ, എ​ൻ.​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വി​ജി​ല​ൻ​സി​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​അ​രു​ൺ നാ​ഥ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Casebribery caserigorous imprisonmentCrime
News Summary - Seven years rigorous imprisonment and a fine of Rs. 1 lakh in a bribery case
Next Story