സർവറുകൾ പണിമുടക്കി; പഞ്ചായത്തുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ വലഞ്ഞു
text_fieldsവടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സർവറുകൾ പണിമുടക്കി, ജനം വലഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ചായത്തുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കാര്യം നടക്കാതെ മടങ്ങുകയാണ്.
പണം അടക്കാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനും നാലും അഞ്ചും തവണ ഓഫിസുകളിൽ കയറി ഇറങ്ങുന്ന സ്ഥിതിയിലാണ്. സാമ്പത്തിക വർഷാവസാനമായ മാർച്ച് മാസം അടുത്തതോടെ പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫിസിനു മുമ്പിൽ നീണ്ടനിരയാണ്. എന്നാൽ, ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല.
സർവർ തകരാറുകൾ പരിഹരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയരുകയാണ്. ഇതോടെ പഞ്ചായത്തുകളിൽ ലഭിക്കേണ്ട വരുമാനത്തിലും കുറവ് വന്നു. സർവർ തകരാർ പരിഹരിക്കണമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

