ഉജ്ജ്വല തുടക്കത്തോടെ മുതിർന്നവരുടെ ഉത്സവം
text_fieldsകോഴിക്കോട് കോർപറേഷൻ നടത്തുന്ന വയോജനസംഗമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സംഘടി
പ്പിച്ച വയോജനങ്ങളുടെ ഡിസൈനർ ഷോ
കോഴിക്കോട്: നഗരത്തെ വയോജന സൗഹൃദമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കടപ്പുറത്ത് മുതിർന്നവരുടെ ഉത്സവത്തിന് വർണാഭമായ തുടക്കം. നഗരസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വയോജന സംഗമത്തിൽ നൂറുകണക്കിന് മുതിർന്ന പൗരന്മാർ ഒഴുകിയെത്തി. 20 മുതിർന്ന സ്ത്രീകളും പുരുഷന്മാരും അണിനിരന്ന ഡിസൈനർ ഷോ സംഗമത്തിന് ചാരുതയേറ്റി. ഇനി ഈ മാസം 15 വരെ കടപ്പുറം ഫ്രീഡം സ്ക്വയറിലെ പ്രത്യേക വേദിയിൽ ദിവസവും വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
മേയർ ഡോ. ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ നടന്ന ഡിസൈനർ ഷോയിൽ കൗൺസിലർമാരായ സുജാത കൂടത്തിങ്കൽ, എം. ഗിരിജ തുടങ്ങിയവർ അണി നിരന്നു. തെരുവ്, നിയോൺ, പാരമ്പര്യം തുടങ്ങി മൂന്ന് ഫാഷനുകളിലായാണ് ഷോ അരങ്ങേറിയത്. നടക്കാവിലെ 70 കാരൻ ജയാനന്ദൻ മുതൽ 66 കാരി കുണ്ടുപറമ്പിലെ ഡെയ്സി ജോയ് വരെ അണിനിരന്നു.
മുതിർന്നവരോടൊപ്പം യുവാക്കളും ഷോയിൽ അണിനിരന്നു. നഗരസഭയുടെ 60 ാം വാർഷികവും മുതിർന്ന പൗരന്മാരെ നിശ്ചയിക്കുന്ന പ്രായപരിധിയായ 80 വയസ്സും കാണിക്കുന്ന 60 ദീപങ്ങൾ വിശിഷ്ടാതിഥികൾ ചേർന്ന് തെളിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രായമായവരെ സംരക്ഷിക്കേണ്ടത് കോർപറേഷന്റെ ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടനം ചെയ്ത മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

