മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്‍ നിര്യാതനായി
text_fieldsകോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ കടിയങ്ങാട് കിഴക്കയില്‍ കെ. ബാലനാരായണന്‍ (74) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
യു.ഡി.എഫ് കോഴിക്കോട് ജില്ല മുന്‍ ചെയര്‍മാനായിരുന്നു. പേരാമ്പ്ര സി.കെ.ജി ഗവ. കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ബാലനാരായണന്‍ കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ പന്തിരിക്കര റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്റാണ്. നിരവധി തെരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ പിടിച്ച ബാലനാരായണന്‍ വടകരയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ദീര്‍ഘകാലം കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. ഭാര്യ ഹേമലത (റിട്ട. അധ്യാപിക, വടക്കുമ്പാട് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, പാലേരി). മകള്‍ സിന്ധു (കൂത്തുപറമ്പ്). മരുമകന്‍: സരുണ്‍ (കൂത്തുപറമ്പ്). സഹോദരങ്ങള്‍: കെ. ഗോപാലന്‍ നായര്‍ (കെ.ജി. നായര്‍), ഇന്ദിര (മുണ്ടക്കുറ്റി), രാധ (തൊട്ടില്‍പ്പാലം), കെ. രാധാകൃഷ്ണന്‍ (ബെവ്‌കോ പേരാമ്പ്ര), പരേതനായ കെ. ഗോവിന്ദന്‍ നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

