സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപന; 33 ലിറ്റർ മദ്യവുമായി യുവാവിനെ പിടികൂടി
text_fieldsഫറോക്ക്: സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപന നടത്തിയ യുവാവിനെ പിടികൂടി. കോഴിക്കോട് വളയനാട് തോട്ടുമ്മാരം ദേശത്ത് വലിയാട്ടിൽ പറമ്പിൽ പൊറ്റേക്കാട്ടിൽ പി.കെ. ജിനേഷിനെയാണ് ( 40) ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇയാൾ ഓടിച്ച സ്കൂട്ടറും രഹസ്യമായി സൂക്ഷിച്ചിരുന്ന 33 ലിറ്റർ മദ്യവും പിടികൂടി. സ്കൂട്ടറിൽ സൂക്ഷിച്ച ഏഴ് ലിറ്റർ മാഹി മദ്യവും വീട്ടിൽ സൂക്ഷിച്ച 26 ലിറ്റർ ഇന്ത്യൻ നിർമിത മദ്യവുമാണ് പിടികൂടിയത്. കിണാശ്ശേരി തോട്ടുമ്മാരം, മാങ്കാവ്, കടുപ്പിനി ഭാഗങ്ങളിൽ ഇയാൾ മദ്യം വിൽപന നടത്തിവരുകയായിരുന്നു.
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) ഹാജരാക്കി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. നിഷിൽ കുമാർ, പ്രിവന്റിവ് ഓഫിസർ പ്രവീൺ ഐസക്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. രജുൽ, സി.എം. പ്രജിത്ത്, എ. അനിൽ, വനിത സിവിൽ എക്സൈസ് ഓഫിസറായ പി. ബിജീഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

