Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഇഷ്ടപ്പെട്ട മേഖല...

ഇഷ്ടപ്പെട്ട മേഖല മാത്രം തെരഞ്ഞെടുക്കുക-അസി. കലക്ടർ എസ്. മോഹനപ്രിയ

text_fields
bookmark_border
ഇഷ്ടപ്പെട്ട മേഖല മാത്രം തെരഞ്ഞെടുക്കുക-അസി. കലക്ടർ എസ്. മോഹനപ്രിയ
cancel
camera_alt

അസി. കലക്ടർ എസ്. മോഹനപ്രിയ

കോ​ഴി​ക്കോ​ട്: ത​ന്റെ ഇ​ഷ്ട​വി​ഷ​യം ഏ​താ​ണെ​ന്ന് ഓ​രോ വി​ദ്യാ​ർ​ഥി​യും തി​രി​ച്ച​റി​യ​ണ​മെ​ന്ന് അ​സി. ക​ല​ക്ട​ർ എ​സ്. മോ​ഹ​ന​പ്രി​യ. ഓ​രോ മേ​ഖ​ല​യി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം. ഇ​ക്കാ​ല​ത്ത് അ​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യാ​ണ്. താ​ൻ ഡോ​ക്ട​റാ​യി​ട്ടും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നാ​ണ് ക​ല​ക്ട​ർ ജോ​ലി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വെ​ല്ലൂ​ർ സി.​എം.​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ​ ജോ​ലി ചെ​യ്യ​വെ ലീ​വെ​ടു​ത്താ​ണ് സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

പ​രീ​ക്ഷ എ​ഴു​തി ആ​ദ്യ ത​വ​ണ സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തു. ജോ​ലി ല​ഭി​ച്ച് അ​​ഞ്ചോ പ​ത്തോ വ​ർ​ഷം ക​ഴി​ഞ്ഞാ​ലും താ​ൻ ആ ​ജോ​ലി​യി​ൽ തൃ​പ്ത​രാ​കു​മോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ഏ​ത് തൊ​ഴി​ലാ​ണെ​ങ്കി​ലും സ്കി​ൽ സെ​റ്റ് ഉ​ണ്ടാ​ക​ണം. പ​ഠ​ന​ത്തി​ൽ മാ​ത്രം സ്കി​ൽ പോ​രാ. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി ഹോ​ളി​സ്റ്റി​ക് ഡെ​വ​ല​പ്മെ​ന്റ് ഉ​ണ്ടാ​ക​ണം. മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ചെ​റു​പ്പ​ത്തി​ലേ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ പ​രീ​ക്ഷ​ക​ളി​ൽ മു​​ൻ​നി​ര​യി​ൽ എ​ത്തു​ന്ന​തെ​ന്നും അ​സി. ക​ല​ക്ട​ർ എ​സ്. മോ​ഹ​ന​പ്രി​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu Cafeeducation festcollectorMadhyamamKozhikode
News Summary - Select only the area of ​​your choice - Asst. Collector S. Mohanapriya
Next Story