കോഴിക്കോട് നഗരത്തിൽ പിടിച്ചുപറി വ്യാപകം
text_fieldsകോഴിക്കോട്: പട്ടാപ്പകൽ പോലും നഗരത്തിൽ പിടിച്ചുപറി വ്യാപകമാകുന്നു. സംഘം ചേർന്നും ഒറ്റക്കും കവർച്ചക്കാർ നഗരത്തിലെ ഇടവഴികളിലും മറ്റും അണിനിരക്കുന്ന അവസ്ഥയാണ്.
ഒരാഴ്ചക്കിടെ മൂന്നു പിടിച്ചുപറി സംഭവങ്ങളാണ് നഗരത്തിലുണ്ടായത്. ലിങ്ക് റോഡിൽ അംഗപരിമിതയായ ലോട്ടറി വിൽപനക്കാരിയുടെ പണം കവർന്നതാണ് ഒടുവിലത്തെ സംഭവം.
കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ആയ ധനേഷ് ആണ് പിടിയിലായത്. ഈമാസം 11നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീ ലിങ്ക്റോഡിൽ ലോട്ടറി കച്ചവടം നടത്തുമ്പോൾ ബാഗിലെ പൈസ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പരാതിക്കാരിയിൽനിന്നും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പി.വി.എസ് ഹോസ്പിറ്റലിനു പിറകുവശത്തുള്ള റോഡിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരെ കവർച്ച നടത്തിയ കേസിലെ നാലംഗ സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടിയിരുന്നു. പൈലിങ് ജോലിക്കായി എത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ തിങ്കളാഴ്ച ഉച്ചസമയത്ത് പാവമണി റോഡിലുള്ള ബീവറേജ് ഷോപ്പിനു സമീപം നിൽക്കുമ്പോൾ നാലുപേർ വന്ന് വളഞ്ഞ് മർദിക്കുകയായിരുന്നു.
ആയുധം കാട്ടി ഭീഷണിപ്പെടുത്തി നാലായിരം രൂപയും മൊബൈൽ ഫോണും കവരുകയായിരുന്നു.
അപ്സര തിയറ്ററിന് സമീപം യാത്രക്കാരനെയും സുഹൃത്തിനെയും മർദിച്ച് 12,000 രൂപയുടെ ഫോണും 1500 രൂപയും കവർന്ന യുവാക്കളെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലക്ക് പുറത്ത് നിന്നടക്കം നിരവധി കുറ്റവാളികളാണ് നഗരത്തിൽ എത്തുന്നത്. സ്ഥലം പരിചയമില്ലാത്തവരാണ് ഇവരുടെ െകണിയിൽെപടുന്നവരിലേറെയും.
ഇടവഴികളിൽ വെളിച്ചമില്ലാത്തതും കവർച്ചക്കാർക്ക് അനുകൂലമാണ്. ആയുധങ്ങളുമായാണ് വിവിധ സംഘങ്ങൾ നഗരത്തിൽ കറങ്ങുന്നത്. മദ്യഷാപ്പുകളിലെത്തുന്നവരെയും ഇവർ നോട്ടമിടാറുണ്ട്. ബാറുകളിൽനിന്ന് മദ്യപിച്ചെത്തുന്നവരും കവർച്ചക്കിരയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

