'മതേതര ഐക്യനിര ശക്തിപ്പെടുത്തണം'
text_fieldsപ്രതിനിധിസമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും കേരള ഹൗസിങ് ബോർഡ് ചെയർമാനുമായ
പി.പി. സുനീർ ഉദ്ഘാടനം ചെയ്യു
പേരാമ്പ്ര: ഇന്ത്യയുടെ മതേതര മൂല്യങ്ങളെ കാറ്റിൽ പറത്തുകയും കോർപറേറ്റ് മൂലധനശക്തികളുടെ ലാഭം മാത്രം ലക്ഷ്യമാക്കുകയും ചെയ്യുന്ന ബി.ജെ.പി സർക്കാറിനെ പുറത്താക്കാൻ മതേതര ഐക്യനിര ശക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും കേരള ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി. സുനീർ. സി.പി.ഐ പേരാമ്പ്ര മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം കൂത്താളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ടി. രാജൻ, ടി. ഭാരതി, ശശികുമാർ അമ്പാളി, യൂസുഫ് കോറോത്ത്, ടി. ശിവദാസൻ, കെ.കെ. ഭാസ്കരൻ, ടി.കെ. രവി, ബിന്ദു അമ്പാളി, എം. നാരായണൻ, കെ.കെ. ബാലൻ, പി.കെ. സുരേഷ്, ഇ. കുഞ്ഞിരാമൻ, സി.ബിജു, ആർ. ശശി, ശശി കിഴക്കൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു.

