സീറ്റ് സംവരണം: പുതിയ സമരവുമായി മുതിർന്ന പൗരന്മാർ
text_fieldsവയോജന സഭ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ബസ് സ്റ്റാൻഡ്
കേന്ദ്രീകരിച്ച് നടത്തിയ സമരം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യുന്നു
നാദാപുരം: മുതിർന്ന പൗരന്മാർ സമരം നടത്തി. മുതിർന്ന പൗരന്മാർക്കവകാശപ്പെട്ട 20 ശതമാനം സീറ്റുകൾ ബസുകളിൽ സംവരണംചെയ്യണമെന്നും അത് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ ബസ് ജീവനക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വയോജനസഭ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ സമരം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. സായൂജ്യം വയോജനസഭ പ്രസിഡന്റ് പി.കെ. ദാമു അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ, കരിമ്പിൽ ദിവാകരൻ, സുരേന്ദ്രൻ തൂണേരി, ടി.കെ. രാഘവൻ അടിയോടി, തപസ്യ കുഞ്ഞിരാമൻ, അബ്ദുല്ല ചെക്യാട്, കെ.പി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ. അശോകൻ സ്വാഗതവും സി. സരസ്വതി നന്ദിയും പറഞ്ഞു. രാജൻ പയേരി, ആർ.വി. രാജൻ, പി.വി. വിജയകുമാർ, ബാൽരാജ് മാണിക്കോത്ത്, ശ്രീശൈലം ദാമോദരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

