Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയറ്റിൽ കത്രിക:...

വയറ്റിൽ കത്രിക: കുറ്റാരോപിതർ മുൻകൂർ ജാമ്യത്തിന് നീക്കം തുടങ്ങി

text_fields
bookmark_border
Harshina-scissors stuck
cancel

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​നി ഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ, ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ കു​റ്റാ​രോ​പി​ത​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം തു​ട​ങ്ങി. ഇ​തി​നാ​യി ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ഭി​ഭാ​ഷ​ക​നെ​ക്ക​ണ്ട് നി​യ​മോ​പ​ദേ​ശം തേ​ടി.

പൊ​ലീ​സ് നീ​ക്കം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. വി​ഷ​യ​ത്തി​ൽ ഡി.​എം.​ഒ​യു​ടെ റി​പ്പോ​ർ​ട്ട് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​വു​മെ​ന്നാ​ണ് കു​റ്റാ​രോ​പി​ത​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പ്ര​തീ​ക്ഷ.

നി​ല​വി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, സൂ​പ്ര​ണ്ട്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി എ​ന്നി​വ​രെ മാ​റ്റി പ​ക​രം 2017ൽ ​ഹ​ർ​ഷി​ന​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സീ​നി​യ​ർ സ​ർ​ജ​ൻ, പി.​ജി ഡോ​ക്ട​ർ, ര​ണ്ട് ന​ഴ്‌​സു​മാ​രെ​യു​മാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ക.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ് ഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​തെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും പൊ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsharshinaScissors stuck
News Summary - Scissors stuck in the stomach- The accused have started moving for anticipatory bail
Next Story