Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമ്പ്രത്ത്കര യു.പി സ്കൂളിൽ പ്രവേശനോത്സവം

text_fields
bookmark_border
നമ്പ്രത്ത്കര യു.പി സ്കൂളിൽ പ്രവേശനോത്സവം
cancel

കോഴിക്കോട്: നമ്പ്രത്ത്കര യു.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടന്നു. പ്രശസ്ത പിന്നണിഗായകനും ഗാനരചയിതാവുമായ അജയ് ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. നവീകരിച്ച പാചകപ്പുരയുടെ താക്കോൽദാനം മാനേജർ കെ. രാഘവൻ നിർവഹിച്ചു. പ്രവേശനോത്സവ ഗാനവും, കവിതകളും മറ്റും അവതരിപ്പിച്ചും , മധുര വിതരണം നടത്തിയുമാണ് നവാഗതരെ വരവേറ്റത്.

പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗത ഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് സുനിൽ പാണ്ടിയാടത്ത് അധ്യക്ഷനായി, കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.സി രാജൻ, മാനേജ്മെൻ്റ് പ്രതിനിധി ശ്രീമതി അസിത, എം.പി ടി.എ വൈസ് പ്രസിഡൻ്റ് ഗോഷിന, നാരായണൻ കെ.സി, ഭാസ്കരൻ നമ്പ്രത്ത്കര എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി.എസ് ചടങ്ങിന് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School Reopening 2024
Next Story