Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിയൊഴിക്കൽ ഭീഷണിയിൽ...

കുടിയൊഴിക്കൽ ഭീഷണിയിൽ സത്രം കോളനി; ഈ കീർത്തിമുദ്രകൾ എങ്ങോട്ടുകൊണ്ടുപോകും ​?

text_fields
bookmark_border
കുടിയൊഴിക്കൽ ഭീഷണിയിൽ സത്രം കോളനി; ഈ കീർത്തിമുദ്രകൾ എങ്ങോട്ടുകൊണ്ടുപോകും ​?
cancel
camera_alt

സത്രം കോളനിയിലെ കുടിലിൽ അംഗീകാര പതക്കങ്ങൾക്കൊപ്പം നിരഞ്ജൻനെയ്മറും പിതാവ് ബ്രിജേഷ് കുമാറും

കോ​ഴി​ക്കോ​ട്​: കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ന്​ നോ​ട്ടീ​സ്​ ല​ഭി​ച്ച സ​ത്രം കോ​ള​നി​യി​ലെ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളാ​യ നി​ര​ഞ്​​ജ​ൻ നെ​യ്​​മ​റി​നും സോ​ന​ക്കും ഇൗ ​പ​ത​ക്ക​ങ്ങ​ളും ​േട്രാ​ഫി​ക​ളും കീ​ർ​ത്തി​മു​ദ്ര​ക​ളും എ​ങ്ങോ​ട്ട്​ ​െകാ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ്.

സ്​​റ്റേ​ഡി​യം ജ​ങ്​​ഷ​നി​ലെ സ​ത്രം കോ​ള​നി​ക്കാ​രോ​ട്​ 30 ദി​വ​സ​ത്തി​ന​കം കു​ടി​യൊ​ഴി​യാ​നാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ങ്ങോ​ട്ട്​ പോ​വു​മെ​ന്ന്​ ആ​ർ​ക്കും ഒ​രു നി​ശ്ച​യ​വു​മി​ല്ല. 31 കു​ടി​ലു​ക​ളി​ൽ 150 ഓ​ളം പേ​രു​ണ്ടി​വി​ടെ. അ​ണ്ട​ർ 17 ഫു​ട്​​ബാ​ളി​ൽ നാ​ഷ​ന​ൽ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ താ​ര​മാ​ണ്​ നി​ര​ഞ്​​ജ​ൻ നെ​യ്​​മ​ർ. ഫു​ട്​​ബാ​ളി​നോ​ട്​ പ്ര​ണ​യം മൂ​ത്ത്​ ത​​‍െൻറ പേ​രി​നൊ​പ്പം നെ​യ്​​മ​റെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്ത്​ രേ​ഖ​ക​ളി​ൽ പേ​രു​മാ​റ്റി​യ​താ​ണ്. പി​താ​വ്​ ബ്രി​ജേ​ഷ്​ കു​മാ​റി​നും പ​ന്തു​ക​ളി ക​ഴി​ഞ്ഞേ മ​റ്റെ​ന്തു​മു​ള്ളൂ. അ​ച്ഛ​നും മ​ക​നും വാ​രി​ക്കൂ​ട്ടി​യ ​േ​ട്രാ​ഫി​ക​ളും ഫ​ല​ക​ങ്ങ​ളും നി​ര​വ​ധി​യു​ണ്ടീ കു​ടി​ലി​ൽ. എ​റ​ണാ​കു​ളം ഡോ​ൺ​ബോ​സ്​​കോ സ്​​പോ​ർ​ട്​​സ്​ സ്​​കൂ​ളി​ലാ​ണ്​ ഇ​പ്പോ​ൾ. മ​ല​പ്പു​റം എം.​എ​സ്.​പി സ്​​കൂ​ളി​ലും ​സെ​ല​ക്​​ഷ​ൻ കി​ട്ടി​യി​രു​ന്നു.

കോളനിയിലെ സോന ട്രോഫികളുമായി

പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ സോ​ന ന​ട​ക്കാ​വ്​ ഗേ​ൾ​സി​ലാ​ണ്​ പ​ഠി​ക്കു​ന്ന​ത്. സു​ബ്ര​തോ ക​പ്പു​ൾ​പ്പെ​ടെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു. ക​പ്പു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളു​മേ​റെ​യു​ണ്ട്​ സോ​ന​ക്കും സൂ​ക്ഷി​ക്കാ​ൻ.

ഏ​താ​നും വീ​ട്ടു​കാ​രെ​ ക​ല്ലു​ത്താ​ൻ​ക​ട​വി​ലെ ഫ്ലാ​റ്റി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്ന്​ അ​ധി​ക​ൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ആ ​ഒ​റ്റ​മു​റി ഫ്ലാ​റ്റി​ൽ ജീ​വി​ക്കാ​നാ​വി​ല്ലെ​ന്ന്​ കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു. നി​ര​ഞ്​​ജ​‍െൻറ വീ​ട്ടി​ൽ മാ​ത്രം ആ​റു​പേ​രു​ണ്ട്. ഷെ​ഡി​ൽ ക​ട്ട കൊ​ണ്ട്​ മ​റ​യു​ണ്ടാ​ക്കി മു​റി​ക​ളാ​ക്കി​ത്തി​രി​ച്ചാ​ണ്​ ഇ​വി​െ​ട ക​ഴി​യു​ന്ന​ത്. ഒ​റ്റ​മു​റി ഫ്ലാ​റ്റി​ൽ ഇ​ത്ര​യും പേ​ർ​ക്ക്​ എ​ങ്ങ​നെ ക​ഴി​യാ​നാ​വു​​മെ​ന്ന്​ ഇ​വ​ർ ചോ​ദി​ക്കു​ന്നു. 19 കു​ടും​ബ​ങ്ങ​ളാ​ണ്​ ഇ​വി​ടെ കു​ടി​യി​റ​ക്ക്​ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്. പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​നാ​ണ്​ കോ​ള​നി​ക്കാ​രു​െ​ട തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sathram colonykozhikode News
Next Story