Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാനി​െറ്റെസർ...

സാനി​െറ്റെസർ ബൂത്തുമായി കോഴിക്കോട് മേഖല ശാസ്​ത്രകേന്ദ്രം

text_fields
bookmark_border
സാനി​െറ്റെസർ ബൂത്തുമായി കോഴിക്കോട് മേഖല ശാസ്​ത്രകേന്ദ്രം
cancel
camera_alt

മേഖല ശാസ്ത്രകേന്ദ്രം രൂപകൽപന ചെയ്ത സാനിറ്റൈസർ യൂനിറ്റ്

കോഴിക്കോട്​: കൈ കഴുകാൻ പ്രൗഢിയുള്ള സാനിെറ്റെസർ ബൂത്ത്​ ഒരുക്കി മേഖല ശാസ​്​ത്രകേന്ദ്രം. വെള്ളവും സോപ്പും സാനിറ്റൈസറും ടിഷ്യൂപേപ്പറും ഒരു യൂനിറ്റിൽ സജ്ജമാക്കിയിരിക്കുകയാണ്​.

വിനയിൽ മെറ്റീരിയലിൽ തീർത്ത ഇൗ സംവിധാനം 15000 രൂപ ചെലവിലാണ്​ നിർമിച്ചത്​. തീർത്തും മെക്കാനിക്കൽ യൂനിറ്റായതിനാൽ പ്രവർത്തനച്ചെലവില്ല. പെെട്ടന്ന്​ കേടാവാനും സാധ്യതയില്ല.

ഒാഫിസുകളിലും കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിലും സ്​ഥാപിക്കാവുന്ന സാനി​െറ്റെസർ ബൂത്ത്​ കോവിഡ്​ കാലത്ത്​ അനിവാര്യമായൊരു സംവിധാനമാണ്​.

ഒാഫിസുകളിലും ആശപത്രികളിലും റിസപ്​ഷൻ ഏരിയയിൽതന്നെ സ്​ഥാപിക്കാവുന്നതാണിത്​. വെള്ളം ശേഖരിക്കാൻ ടാങ്കും ഇതിനുള്ളിലുണ്ട്​. കാൽപാദം കൊണ്ടാണ്​ ഒാപറേഷൻ. 'വാഷ്​' എന്നാണ്​ ബൂത്തിന്​ പേരിട്ടിരിക്കുന്നത്​. കോവിഡ്​ കാലം തുടങ്ങിയതോടെ ശാസ്​ത്രകേന്ദ്രത്തിൽ തിരക്കില്ല.

ഇവിടുത്തെ വർക്​ഷോപ്പിൽ തന്നെയാണ്​ എല്ലാ പണികളും പൂർത്തിയാക്കിയിരിക്കുന്നത്​ എന്ന്​ പ്രോജക്​ട്​ കോ- ഒാർഡിനേറ്റർ മനാഷ്​ ബാഗ്​ജി പറഞ്ഞു.

മനോജ്​, അഖിൽ എന്നിവരാണ്​ നിർമാണത്തിൽ പങ്കാളികളായത്​. ആവശ്യക്കാർക്ക്​ ​ കുറഞ്ഞ വിലയിൽ ബൂത്ത്​ നിർമിച്ചു നൽകുമെന്ന്​ ശാസ്​ത്രകേന്ദ്രം എജുക്കേഷനൽ ഒാഫിസർ കെ. സുനിൽ, ടെക്​നിക്കൽ സ്​റ്റാഫ്​ ജസ്​റ്റിൻ ജോസഫ്​ എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santizer boothkozhikode News
Next Story