പള്ളി വക ഭൂമിയിൽനിന്ന് ചന്ദനത്തടി മുറിച്ചു; പ്രതികൾ റിമാൻഡിൽ
text_fieldsകോഴിക്കോട്: പള്ളിവക ഭൂമിയിൽനിന്ന് ചന്ദനത്തടികൾ മുറിച്ചുകടത്തി വനംവകുപ്പിന്റെ പിടിയിലായ രണ്ടുപേരും റിമാൻഡിൽ.തലക്കുളത്തൂർ അന്നശ്ശേരി ജുമാമസ്ജിദ് വക സ്ഥലത്തുനിന്ന് ചന്ദനത്തടികൾ മുറിച്ച കണ്ണിപറമ്പ് സ്വദേശി നായന്നൂർ മീത്തൽ അബൂബക്കർ (70), കുറ്റിക്കടവ് സ്വദേശി കാളാമ്പലത്ത് കെ.ടി. അബ്ദുൽ കരീം (54) എന്നിവരെയാണ് താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തത്.
പ്രതികളിൽനിന്ന് 30 കിലോയോളം ചന്ദനവും ആയുധങ്ങളും മോട്ടോർ സൈക്കിളും പിടികൂടി. പ്രതികളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്കോട് മൂലോട്ട്പറമ്പിൽ എം.പി. അഷ്റഫിന്റെ വീട്ടിൽനിന്ന് ചെത്തി ഒരുക്കിയ ചന്ദനത്തടികളും ചന്ദനച്ചീളുകളും കണ്ടെടുത്തിരുന്നു. കോഴിക്കോട് ഡി.എഫ്.ഒ അബ്ദുൽ ലത്തീഫ് ചോലക്കലിന് കിട്ടിയ രഹസ്യവിവരത്തിൽ താമരശ്ശേരി റേഞ്ച് ഓഫിസർ എം.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ബി.കെ. പ്രവീൺ കുമാർ, എം.സി. വിജയകുമാർ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഭവ്യ ഭാസ്കർ, ആൻസി ഡയാന, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.