Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ​മ്പ​ള വ​ർ​ധ​ന:...

ശ​മ്പ​ള വ​ർ​ധ​ന: സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​രു​ടെ രാ​പ്പ​ക​ൽ സ​മ​രം തു​ട​രു​ന്നു

text_fields
bookmark_border
ശ​മ്പ​ള വ​ർ​ധ​ന: സ്വ​കാ​ര്യ ആ​ശു​പ​ത്രി   ന​ഴ്സു​മാ​രു​ടെ രാ​പ്പ​ക​ൽ സ​മ​രം തു​ട​രു​ന്നു
cancel
camera_alt

അ​ര​യി​ട​ത്തു​പാ​ല​ത്തി​ന് സ​മീ​പം ന​ട​ക്കു​ന്ന ന​ഴ്സു​മാ​രു​ടെ രാ​പ്പ​ക​ൽ സ​മ​രം

കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ രാപ്പകൽ സമരം തുടരുന്നു. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ വെള്ളിയാഴ്ച മുതലാണ് രാപ്പകൽ സമരം തുടങ്ങിയത്. ഒരുമാസം മുമ്പ് നഴ്സുമാർ ശമ്പളവർധന ആവശ്യപ്പെട്ട് നടത്തിവന്നിരുന്ന സമരം ഹൈകോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. അതിനുശേഷവും ശമ്പളക്കാര്യത്തിൽ പുരോഗതിയുണ്ടാകാതെ വന്നതോടെ സമരം പുനരാരംഭിച്ചു. അതിനിടെ ചില ആശുപത്രി മാനേജ്മെന്റുകൾ ശമ്പളവർധനക്ക് തയാറാവുകയും ചെയ്തു.

നിലവിൽ മെയ്ത്ര, ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ആസ്റ്റർ മിംസിലെ നഴ്സുമാരുമായി മാനേജ്മെൻറ് ചർച്ചക്ക് തയാറായിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന ധാരണയിൽ അവർ സമരം അവസാനിപ്പിച്ചതായി യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. ബേബി മെമ്മോറിയൽ, മെയ്ത്ര ആശുപത്രി മാനേജ്മെന്റുകൾ ഇതുവരെ ചർച്ചക്ക് തയാറായിട്ടില്ല.

മാത്രമല്ല, ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽനിന്ന് നഴ്സിങ് കോഴ്സ് കഴിഞ്ഞവർക്ക് വലിയ ശമ്പളവും താമസവും ഭക്ഷണവുമടക്കം വാഗ്ദാനം നൽകി കൊണ്ടുവന്ന് സമരം പൊളിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. സമരം ഈ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ, ചികിത്സ മുടങ്ങിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursesSalary HikeProtestsKozhikode News
News Summary - Salary hike: Private hospital nurses' day-night struggle continues
Next Story