നടു റോഡിൽ വാക്പോര്; ബസുകൾക്കെതിരെ നടപടിയെടുത്ത് ആർ.ടി.ഒ, ലൈസൻസ് സസ്പെന്‍റ് ചെയ്തു
text_fieldsകോഴിക്കോട്: ബസുകളുടെ സമയത്തർക്കം, നിയമലംഘനം എന്നിവയെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് എൻഫോർസ്മെൻറ് ആർ.ടി.ഒ നടപടി. ബസുകൾക്കെതിരെ കേസെടുക്കുകയും രണ്ടു ബസുകളുടെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്‍പെൻഡ് ചെയ്യുകയും ചെയ്തു.
സെപ്റ്റംബർ 20ന് മലയമ്മനിന്നും മുക്കത്തുനിന്നും കോഴിക്കോടേക്ക് സർവിസ് നടത്തിയ ‘സോപാനം’, ‘ലവ് ഷോർ’ബസുകളിലെ ജീവനക്കാരാണ് മുക്കം കട്ടാങ്ങൽ ജങ്ഷനിൽ പോരടിച്ചത്. ലവ്‌ഷോർ ബസ് റോഡിന് കുറുകെ നിർത്തുകയും സോപാനം ബസ് മുന്നോട്ടെടുത്ത് പ്രകോപനം സൃഷ്ടിച്ച് അപകടകരമായ സ്ഥിതിയുണ്ടാക്കുകയും ചെയ്തു. തുടർന്ന് റോഡ് തടസ്സപ്പെടുകയും നാട്ടുകാർ ഇടപെടുകയും ചെയ്തപ്പോഴാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പരാതി ജില്ലാ കലക്ടടറുടെ മുമ്പാകെ എത്തുകയും നടപടിയെടുക്കാൻ ആർ.ടി.ഒയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണത്തിൽ ഡ്രൈവർമാരായ ഹുസൈൻ, അമീർ അലി എന്നിവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസം വീതം കോഴിക്കോട് എൻഫോർസ്മെൻറ് ആർ.ടി.ഒ ജെബി ഐ. ചെറിയാൻ സസ്പൻറ് ചെയ്തത്. രണ്ടു പേരെയും എടപ്പാൾ ഡ്രൈവിങ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ നിർബന്ധിത കോഴ്‌സിന് പങ്കെടുക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

